ഒരു മതില്‍ക്കെട്ടിനുള്ളില്‍ കൊവിഡ് ചികിത്സയും മദ്യവില്‍പ്പനയും: ആശ്ചര്യപ്പെട്ട് നാട്ടുകാര്‍
മണ്ണഞ്ചേരി (ആലപ്പുഴ):ഒരു മതില്‍ക്കെട്ടിനുള്ളില്‍ കൊവിഡ് ചികിത്സയും മദ്യവില്‍പ്പനയും അന്തംവിട്ട് നാട്ടുകാര്‍. ആലപ്പുഴയിലെ ദേശീയപാതയോരത്തെ പാതിരപ്പള്ളി കാംലോട്ട് കണ്വന്ഷന് സെന്റര്‍ കോംമ്പൗണ്ടിലാണ് ആരേയും അമ്പരപ്പിക്കുന്ന കൊവിഡ് ചികിത്സയും മദ്യവ്യാപാരവും തകൃതിയായി നടക്കുന്നത്.
ഇപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്ന ബാറാണ് കാംലോട്ട് കണ്വന്ഷന് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ മുതല്‍ നീണ്ട നിരയാണ് മദ്യം വാങ്ങാനെത്തുന്നവര്‍ ഇവിടെ ഒരുക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് കൊവിഡ് സെന്ററായി കാംലോട്ടില് പ്രവര്‍ത്തനം തുടങ്ങിയത്. 200 കിടക്കകള്‍ ഒരുക്കിയിട്ടുള്ള ഈ കൊവിഡ് ആശുപത്രി ഇപ്പോള്‍ പൂര്‍ണമായി നിറഞ്ഞിരിക്കുകയാണ്. ഈ കണ്വന്ഷന് സെന്ററിന്റെ ഒരു കവാടത്തിലൂടെ സൈറന്‍ മുഴക്കിയെത്തുന്ന ആംബുലന്‍സുകളും സമീപ കവാടത്തിലൂടെ നിര മുറിയാതെ മദ്യപാനികളും പ്രവേശിക്കുന്ന കാഴ്ച ഭീതിയോടെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പാതിരപ്പളളി ഗ്രാമവാസികള്‍ നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."