മൂന്നുപേരെ തീക്കൊളുത്തിക്കൊന്ന് യുവാവ് തൂങ്ങിമരിച്ചു
കളമശേരി: യുവതിയെയും മാതാവിനെയും ഒന്നര വയസുള്ള കുഞ്ഞിനെയും തീക്കൊളുത്തിക്കൊന്നശേഷം യുവാവ് തൂങ്ങിമരിച്ചു. ചേര്‍ത്തല വരനാട് തോപ്പുവേലി വീട്ടില്‍ പ്രകാശന്റെ മകന്‍ സിജി (39)യാണ് കൂടെ കഴിഞ്ഞിരുന്ന പുത്തന്‍കുരിശ് പട്ടിമറ്റം കാണിനാട് കീച്ചിറ ചാലില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകള്‍ ബിന്ദു (29), ഒന്നരവയസുകാരന്‍ ശ്രീഹരി, യുവതിയുടെ അമ്മ ആനന്ദവല്ലി (54) എന്നിവരെ തീക്കൊളുത്തിയ ശേഷം ശുചിമുറിയില്‍ തൂങ്ങിമരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ആനന്ദവല്ലിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കൊച്ചി സര്‍വകലാശാലാ കാംപസിന് സമീപം പോട്ടച്ചാല്‍ നഗര്‍ റോഡിലുള്ള വാടകവീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. പൊള്ളലേറ്റ് വീടിനു പുറത്തിറങ്ങിയ ആനന്ദവല്ലി ഓടിക്കൂടിയവരോട് സിജിയാണ് തീ കൊളുത്തിയതെന്ന് പറഞ്ഞു. തുടര്‍ന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ ബിന്ദുവിനെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ സിജിയെയും കണ്ടെത്തിയത്.
കഴിഞ്ഞ മാര്‍ച്ചിലാണു ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. സിജിക്ക് നാട്ടില്‍ ഭാര്യയും മൂന്നു മക്കളുമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സിജിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."