കഞ്ചാവുമായി മുന്‍ കേരള ഫുട്ബോള്‍ താരമടക്കം രണ്ടുപേര്‍ പിടിയില്‍
കൊച്ചി: പതിനാറ് കിലോ കഞ്ചാവുമായി മുന്‍ കേരള ഫുട്ബോള്‍ താരം ഉള്‍പ്പെടെ രണ്ടുപേര്‍ പൊലിസ് പിടിയിലായി.
മലപ്പുറം വളാഞ്ചേരി പാക്കിസ്താന് കോളനിയില്‍ കളംബം കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീഖ് (24), പഴയചന്ത കൊണ്ടായത്ത് വീട്ടില്‍ ഫിറോസ് (24) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രയിലെ വിജയവാഡയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തിച്ച് നഗരത്തിലെ ഹോള്‍സെയില്‍ കച്ചവടക്കാര്‍ക്ക് കൈമാറാനായി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. സിറ്റി പൊലിസ് കമ്മിഷനറുടെ കണക്ട് ടൂ കമ്മിഷനറില് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസമായി റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ പൊലിസ് പരിശോധന നടത്തിവരികയായിരുന്നു. മലപ്പുറം സ്വദേശിയും ആന്ധ്രയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവെത്തിച്ച് കേരളത്തിലും തമിഴ്നാട്ടിലും വില്പന നടത്തിവരുന്നയാള്ക്ക് വേണ്ടിയാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്.
അറസ്റ്റിലായ ഷെഫീഖ് കേരള ഫുട്ബോള്‍ അണ്ടര്‍ 19 ടീമിലും ഫിറോസ് പാലക്കാട് ജില്ലാ ഫുട്ബോള്‍ അണ്ടര്‍ 16 ടീമിലും കളിച്ചിരുന്നു.
ഇതിനുമുന്‍പും ഇവര്‍ ഇത്തരത്തില്‍ വന്‍തോതില്‍ കഞ്ചാവ് കടത്തിയിരുന്നതായി സംശയമുണ്ടെന്ന് പൊലിസ് പറഞ്ഞു.ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."