ഉപരോധ രാജ്യങ്ങളോട് ധാരണയിലെത്തിയേക്കുമെന്ന് ഖത്തര്‍ : നിര്‍ണായകമായ വെളിപ്പെടുത്തല്‍ ഉടന്‍
ദോഹ: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായതായി വിദേശകാര്യ മന്ത്രാലയ വക്താവ് ലുലുവ അല്‍ ഖാലതിര്. ഇക്കാര്യത്തില്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ നിര്‍ണായക വെളിപ്പടുത്തല്‍ ഉണ്ടായേക്കുമെന്നും ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
കുവൈത്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ നടക്കുന്ന മധ്യസ്ഥതകള്‍ അതിന്റെ ഏറ്റവും ഫലപ്രദമായ അവസ്ഥയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സന്ദേശങ്ങളും സന്ദേശ വാഹകരും തലങ്ങും വിലങ്ങും സഞ്ചരിക്കുകയാണ്. യഥാര്‍ത്ഥ പരിഹാരത്തെക്കുറിച്ച് പറയാറായിട്ടില്ല. എന്നാല്‍, വരുന്ന ആഴ്്ച്ചകളില് പുതിയ ചിലത് സംഭവിച്ചേക്കും-കൂടുതല്‍ വിശദമാക്കാതെ അല്‍ ഖാതിര്‍ പറഞ്ഞു.
ഉപരോധ രാജ്യങ്ങള്‍ പ്രശ്ന പരിഹാരത്തിന് മുന്നോട്ട് വച്ച 13 ഉപാധികളില്‍ നിന്ന് ചര്‍ച്ച മുന്നോട്ട് പോയിട്ടുണ്ട്. ഉപാധികളില്ലാത്ത ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ഉപരോധത്തില്‍ പങ്കാളികളായ എല്ലാ രാജ്യങ്ങളും ഉള്പ്പെട്ടുകൊള്ളണമെന്നില്ലെന്നും അല്‍ ഖാതിര്‍ പറഞ്ഞു.
ഏത് രാജ്യവുമായുള്ള ചര്‍ച്ചയിലാണ് പുരോഗതിയെന്ന് വ്യക്തമാക്കാന്‍ അല്‍ ഖാതിര്‍ വിസമ്മതിച്ചു. ഖത്തറുമായി കര അതിര്‍ത്തി പങ്കിടുന്ന സൗദിയുമായുള്ള ചര്‍ച്ചകള്‍ക്കാണ് പ്രാമുഖ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ നേരത്തേ സൂചന നല്‍കിയിരുന്നു. സൗദിയുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായാണ് ഇപ്പോള്‍ വിദേശ കാര്യ മന്ത്രാലയം വക്താവിന്റെ പ്രതികരണവും വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."