HOME
DETAILS

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ ഗുരുതരമായ വീഴ്ച: കോണ്‍ഗ്രസ്

  
backup
September 01 2018 | 21:09 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-26

 

ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജില്ലയില്‍ നിന്നുള്ള എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ ഉള്‍പ്പെടുത്തിയില്ല. ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചപ്പോള്‍ അവരുടെ പുനരധിവാസം ഉറപ്പാക്കാത്തതിനാല്‍ പല കുടുംബങ്ങളും പെരുവഴിയിലായി. വീടുകള്‍ പൂര്‍ണമായും നശിച്ചവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇനിയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
ശുചിമുറികളുടെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന 10,000 രൂപ തീര്‍ത്തും അപര്യാപ്തമാണ്. വീടുകളുടെ നാശനഷ്ടം എടുത്തപ്പോള്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നാശ നഷ്ടങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കില്‍ ഉപജീവന മാര്‍ഗത്തിനുള്ള സാധന സാമഗ്രികള്‍ ഉള്‍പ്പെടുത്തിയില്ല.
പാടശേഖരങ്ങളിലെ മടവീഴ്ച കാരണം വെള്ളംകെട്ടികിടക്കുന്നതിനാല്‍ ജനജീവിതം സാധാരണ നിലയിലാകാത്ത കൈനകരിപോലുള്ള പ്രദേശങ്ങളില്‍ മോട്ടോര്‍ പമ്പുകള്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടില്ല. മടവീഴ്ചയുണ്ടായ പാടശേഖരങ്ങളില്‍ മടകുത്തുന്നതിനാവശ്യമായ തുക അനുവദിക്കാത്ത സര്‍ക്കാര്‍ മടകുത്തുന്നില്ല എന്ന കാരണം കണ്ടെത്തി പാടശേഖര സമിതികള്‍ക്കെതിരേ കേസെടുക്കുമെന്ന ഭീഷണി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്ന് യോഗം കുറ്റപ്പെടുത്തി. കുട്ടനാട്ടിലാകമാനം രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ പ്രതിദിനം 25 ലിറ്റര്‍ വെള്ളമെങ്കിലും ഒരു കുടുംബത്തിന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് എം. ലിജു അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍ ജയപ്രകാശ്, എ.എ ഷുക്കൂര്‍, ഡി. സുഗതന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് ഇ. സമീര്‍, കെ.കെ ഷാജു, സി.കെ ഷാജി മോഹന്‍, കോശി എം കോശി, എം.എം ബഷീര്‍ , ജി. മുകുന്ദന്‍പിള്ള , എം.എന്‍ ചന്ദ്ര പ്രകാശ്, അനില്‍ ബോസ്, ടി. സുബ്രമണ്യ ദാസ്, ജി. സഞ്ജീവ് ഭട്ട്, ജെ.ടി റാംസേ, പ്രതാപന്‍ പറവേലി, ടി.വി രാജന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  16 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  16 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  16 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  16 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  16 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  16 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  16 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  16 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  16 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  16 days ago