മുസ്‌ലിം സ്ത്രീയുടെ ജീവിതം പട്ടിയോട് ഉപമിച്ച് എ.ഐ.എസ്.എഫ് നേതാവിന്റെ പോസ്റ്റ്
കോഴിക്കോട്: മുസ്‌ലിം സ്ത്രീയുടെ ജീവിതത്തെ പട്ടിയോട് ഉപമിച്ച് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മുഖാവരണ വിഷയത്തോടുള്ള പ്രതികരണമായാണ് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജുവിന്റെ വംശീയാധിക്ഷേപ പോസ്റ്റ്. പോസ്റ്റ് ഇസ്‌ലാം വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാണ്. എബി ജോസഫ് എല്‍ ദോറാദോ എന്നയാളുടെ പോസ്റ്റ് നിമിഷ റീപോസ്റ്റ് ചെയ്യുകയായിരുന്നു.
മനസിലാകാത്തവര്‍ക്ക് ഇതിലും സിംപിള്‍ ആയി പറഞ്ഞുതരാന്‍ സാധിക്കില്ലെന്നും സ്ത്രീയെ നായയോട് ഉപമിച്ചു എന്നുള്ള ചളിയുമായി ആരും ഇതിലെ വരരുതെന്ന ആമുഖത്തോടെയാണ് നിമിഷ എബിയുടെ പോസ്റ്റ് പകര്‍ത്തിയത്. വംശീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ എ.ഐ.എസ്.എഫ് നേതൃസ്ഥാനത്ത് അവരോധിക്കുന്നത് സംഘടന പുനരാലോചിക്കണമെന്നും പോസ്റ്റിനുള്ള കമന്റില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."