എല്ലാ നിയമനങ്ങളും പി.എസ്.സി വഴിയാക്കണമെന്ന്
കല്‍പ്പറ്റ: സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും നിയമനം പി.എസ്.സി വയഴിയാക്കണമെന്ന് പി.എസ്.സി വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റിക്രൂട്ടിങ് ഏജന്‍സികള്‍ അഴിമതി നടത്തുമ്പോഴും കൃത്യമായ മെറിറ്റ് സംവരണ നിയമങ്ങള്‍ പാലിച്ച് സാമഹ്യ നീതി ഉറപ്പു വരുത്തിയാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിയമനങ്ങള്‍ നടത്തുന്നത്. സമ്മേളനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു പി.എസ്.സി എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ബി മനുകുമാര്‍, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി എസ് അജയകുമാര്‍, പി.എസ്.സി എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.എസ് മഹേഷ് ബാബു. കെ.എന്‍ വിനോദ് കുമാര്‍, കെ വിജയലത എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി രാജീവ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ദേവകുമാര്‍ സ്വാഗതവും ട്രഷറര്‍ എ. പി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി രാജീവ് (പ്രസി), കെ വിമല (വൈസ്.പ്രസി), കെ.എന്‍ വിനോദ് കുമാര്‍ (സെക്ര), കെ വിജയലത (ജോ.സെക്ര), എ.പി സതീഷ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."