നിയമവിരുദ്ധ നിലംനികത്തലിന് സര്‍ക്കാര്‍ അനുമതി നല്കുന്നു: വി.എം സുധീരന്
തിരുവനന്തപുരം: നിയമവിരുദ്ധമായി നിലംനികത്താന്‍ ഭരണസംവിധാനത്തോട് അടുപ്പമുള്ള സമ്പന്നശക്തികള്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്.
റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിലംനികത്താന്‍ വ്യാജ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. ലാന്‍ഡ് റവന്യൂ കമ്മിഷനറുടെയും ആര്.ഡി.ഒയുടെയും പേരില്‍ വ്യാജരേഖ ഉണ്ടാക്കുകയാണ്.
സര്‍ക്കാര്‍ തന്നെ നിയമവിരുദ്ധമായി നിലംനികത്താന്‍ സമ്പന്നശക്തികള്ക്ക് അനുമതി നല്‍കിയിരിക്കുകയാണെന്നും സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.
എറണാകുളം ജില്ലാ കലക്ടര്‍ നിയമപരമായി സ്വീകരിച്ച നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ ഉത്തരവ്.
റവന്യൂവകുപ്പ് തന്നെയാണ് ഇവിടെയും പ്രതിക്കൂട്ടിലായിരിക്കുന്നത്. അതിസമ്പന്നര്‍ക്കും സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കും എന്തും നടത്തിയെടുക്കാനാകുന്ന സ്ഥിതിവിശേഷമാണ് ഭരണരംഗത്തുള്ളതെന്നും സുധീരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."