HOME
DETAILS
MAL
മെഡിക്കല്‍ ഇന്‍ഷുറന്‍സ്: സുതാര്യത ഉറപ്പാക്കണമെന്ന് കെ.എസ്.ടി.യു
backup
May 05 2019 | 21:05 PM
കോഴിക്കോട്: ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ് സംബന്ധിച്ച് സര്‍ക്കാര്‍ സുതാര്യത ഉറപ്പാക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന നേതൃ ശില്പശാല.
റിലയന്‍സിനാണ് നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്. വര്‍ഷത്തില്‍ 3,000 രൂപയാണ് ഓരോ ജീവനക്കാരനും ഇതിലേക്ക് നല്‍കുന്നത്. ഇത് തീവെട്ടിക്കൊള്ളയാണ്. എല്ലാ ചികിത്സക്കും ആനുകൂല്യം ലഭ്യമാക്കുകയും കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തി പട്ടിക പുറത്തിറക്കുകയും വേണമെന്നും ശില്പശാല ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.കെ സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ മൂസ, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. അബ്ദുല്ല വാവൂര്, അബ്ദുല്‍ കരീം പടുകുണ്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."