HOME
DETAILS
MAL
ഡി.ജി.പിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി
backup
September 15 2020 | 21:09 PM
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സംസ്ഥാന പൊലിസ് മേധാവിക്കെതിരേ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ ഹരജി. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം പൂര്‍ണമല്ലെന്നും കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷ്, ശരത്ലാല് എന്നിവരുടെ പിതാക്കളായ കൃഷ്ണന്, സത്യനാരായണന് എന്നിവര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കുകയും തുടര്‍ന്ന് പത്തു മാസം മുന്‍പ് കേസന്വേഷണം സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.
സിംഗിള്‍ ബെഞ്ച് വിധി വന്നയുടന്‍ ഒരാഴ്ചയ്ക്കകം കേസ് ഫയലുകള്‍ സി.ബി.ഐക്ക് കൈമാറുമെന്ന് ഡി.ജി.പി കോടതിയില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പത്തു മാസം പിന്നിട്ടിട്ടും ഫയലുകള്‍ സി.ബി.ഐക്ക് നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."