നഷ്ടപ്പെട്ടത് 7122 കുട്ടികളുടെ പാഠപുസ്തകങ്ങള്‍
കോട്ടയം : ജില്ലയില്‍ പ്രളയക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത് 7122 വിദ്യാര്‍ഥികള്‍ക്ക്.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ വോള്യം ഒന്ന് പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. വൈക്കം എ.ഇ.ഒ ഓഫിസിനു കീഴിലുള്ള സ്കൂളുകളിലാണ് ഏറ്റവും അധികം പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 4009 കുട്ടികള്‍ക്ക്. കോട്ടയം വെസ്റ്റ് എ.ഇ.ഒ ഓഫിസില്‍ നിന്നും 1183, ചങ്ങനാശ്ശേരി 793, കുറവിലങ്ങാട് 714, കോട്ടയം ഈസ്റ്റ് 234, കാഞ്ഞിരപ്പള്ളി 108, ഈരാറ്റുപേട്ട 48, ഏറ്റുമാനൂര്‍ 20, പാലാ 13 എന്നിങ്ങനെയാണ് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജില്ലയിലെ പാമ്പാടി, കറുകച്ചാല്‍ എ.ഇ. ഒ ഓഫിസുകള്‍ക്ക് കീഴിലുള്ള സ്കൂളുകളില്‍ ആറു കുട്ടികള്‍ക്ക് പുസ്തകം നഷ്ടപ്പെട്ടത് എ.ഇ.ഒ ഓഫിസുകളിലെ അധിക സ്റ്റോക്കില്‍ നിന്നും വിതരണം ചെയ്തു. രാമപുരം, കൊഴുവനാല്‍ എ.ഇ.ഒ ഓഫീസുകള്‍ക്ക് കീഴില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."