വിലക്ക് ലംഘിച്ച് പ്രചാരണം: പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മിഷന് വീണ്ടും നോട്ടിസയച്ചു
ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനത്തിലെ പ്രതിയും ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ഥിയുമായ പ്രഗ്യാ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മിഷന് വീണ്ടും നോട്ടിസയച്ചു. കമ്മിഷന്റെ വിലക്ക് ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രാചരണം നയച്ചിതിനാണ് ഭോപ്പാല്‍ ജില്ലാ റിട്ടേണിങ് ഓഫിസര്‍ നോട്ടിസയച്ചത്.
വിലക്ക് ലംഘിച്ച് പ്രഗ്യാ സിങ് പ്രാചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കമ്മിഷന്റെ നടപടി.
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രഗ്യാ സിങിനെ തെരഞ്ഞെടുപ്പ് കമ്മിഷന് 72 മണിക്കൂര്‍ വിലക്കിയിരുന്നു. മെയ് രണ്ട് രാവിലെ ആറു മുതലാണ് വിലക്ക് ആരംഭിച്ചത്.
ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ പങ്കാളിയായിരുന്നെന്നും അതില്‍ അഭിമാനിക്കുന്നെന്നുള്ള പരാമര്‍ശമാണ് അവര്‍ നടത്തിയത്. വര്‍ഗീയ വികാരമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നതിനാണ് നടപടിയെടുത്തത്.
ഹേമന്ദ് കര്‍ക്കരെയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലും പ്രഗ്യാ സിങിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസയച്ചിരുന്നു. മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെ മരിച്ചത് താന്‍ ശപിച്ചതിനാലാണെന്ന പരാമര്‍ശവും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."