വെങ്ങപ്പള്ളി-മണിയങ്കോട് റോഡ് ; ദുരിത യാത്രയ്ക്ക് അറുതിയില്ല
വെങ്ങപ്പള്ളി: അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നീങ്ങാത്തതിനാല്‍ വെങ്ങപ്പള്ളി-മണിയങ്കോട് റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് അറുതിയായില്ല. റോഡിന്റെ പൂര്‍ണ തകര്‍ച്ചയോടൊപ്പം മഴക്കാലവും തുടങ്ങിയതോടെ രണ്ടു പ്രദേശങ്ങളെ വേഗത്തില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലൂടെ കടന്നുപോവുന്ന യാത്രക്കാര്‍ തീര്‍ത്തും ദുരിതത്തിലായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ടാറിങ് നടത്തിയ റോഡിന്റെ മെറ്റലും സോളിങ് ചെയ്ത ഭാഗങ്ങളടക്കം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. മഴ പെയ്താല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കും. ഇതു റോഡിന്റെ പൂര്‍ണ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. മൈലാടി ജങ്ഷന് മുതല്‍ മണിയങ്കോട് വരെയാണ് കടുത്ത യാത്രദുരിതം. ഇരുചക്രവാഹനങ്ങള്‍ക്കു പോലും കടന്നുപോവാന്‍ പറ്റാത്ത അവസ്ഥ. അപകടങ്ങളും നിത്യസംഭവമായി. വെങ്ങപ്പള്ളി മുതല്‍ കല്‍പ്പറ്റ നഗരസഭയിലെ മണിയങ്കോട് വരെ അഞ്ചു കിലേമീറ്റര്‍ ദൂരമാണ് റോഡിന്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായി തുടങ്ങിവച്ച അറ്റകുറ്റപ്പണികള്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമൊതുക്കുകയായിരുന്നു പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."