മോദിയുടെ ഭരണം യുവജനങ്ങളെയും കര്‍ഷകരെയും തകര്‍ത്തു: മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണം കര്‍ഷകരെയും യുവജനങ്ങളെയും തകര്‍ത്തെന്നും ഗുരുതര ആഘാതങ്ങളാണുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായി മന്‍മോഹന്‍ സിങ്.
രാജ്യത്തെ മുഴുവന്‍ ജനാധിപത്യ സ്ഥാപനങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ മാധ്യമത്തിന് അഭിമുഖത്തില്‍ സംസാരിക്കുകായായിരുന്നു മന്‍മോഹന്‍ സിങ്.
രാജ്യത്ത് മോദി തരംഗമില്ല. നിലവിലെ സര്‍ക്കാരിനെ പുറത്തിറക്കാനായി ജനങ്ങള്‍ അവരുടെ വോട്ടവകാശ വിനിയോഗിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷം ഊഹിക്കാന്‍ കഴിയുന്നതിനപ്പുറം അഴിമതി നടന്നു. നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിതിയായിരിക്കും. പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജാവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ മന്ത്രിസഭയുടെ സുരക്ഷാ കമ്മിറ്റി യോഗം നടത്തുന്നതിന് പകരം മോദി ജിം കോര്‍ബെറ്റ്‌നാഷനല്‍ പാര്‍ക്കില്‍ ചലച്ചിത്രത്തില്‍ അഭിനയിക്കുകയായായിരുന്നെന്ന് മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.
പുല്‍വാമയിലെ ഗുരുതരമായ രഹസ്യാന്വേഷണ പരാജയം തീവ്രവാദം നേരിടുന്നതിലെ വീഴ്ചകളാണ് വിളിച്ചുപറയുന്നത്. ജമ്മുകശ്മിരിലെ തീവ്രവാദി ആക്രമണം 176 ശതമാനമായി വര്‍ധിച്ചു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കഴിഞ്ഞ ഭരണത്തെ അപേക്ഷിച്ച് ഇപ്പോള്‍ 1000 ശതമാനമായി ഉയര്‍ന്നു. വിദ്വേഷവും വിഭജനവും ബി.ജെ.പിയുടെ പര്യായമായി മാറിയരിക്കുന്നു. ഇത് സമൂഹത്തെ ഭിന്നിപ്പിച്ചു.
അച്ഛേ ദിന്‍ അവകാശപ്പെട്ട് അധികാരത്തിലെത്തിയ മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഏറ്റവും വിനാശകരമായ അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. വ്യാപാരികള്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ തകര്‍ന്നു.
ഏതെങ്കിലും പ്രിതിച്ഛായ ഉയര്‍ത്താനല്ല, ദേശീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ വിദേശ നയങ്ങള്‍ എല്ലാത്തും നയിക്കപ്പെട്ടിട്ടുള്ളതെന്ന് മന്‍മോഹിന്‍ സിങ് പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക നവീകരണത്തിന്റെ ശില്‍പിയെന്നറിയപ്പെടുന്ന മന്‍മോഹന്‍ സിങ് നിലവിലെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ഉദ്ധരിച്ച് മോദി സര്‍ക്കാരിനെ പരിഹസിച്ചു.
നിലവില്‍ സാമ്പത്തിക മേഖലയില്‍ രാജ്യം നേരിടുന്ന മെല്ലെപ്പോക്കിന് കാരണക്കാരന്‍ മോദി സര്‍ക്കാരാണ്. യു.പി.എ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ വിശദീകരിക്കാന്‍ തയാറായിട്ടില്ല. കൂട്ടായ വളര്‍ച്ചയില്‍ വിശ്വാസമില്ലാത്ത ബി.ജെ.പിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്നും സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."