ഓണത്തിന് ശേഷം കൊവിഡ് വ്യാപനത്തിന്റെ വേഗത ഇരട്ടിയായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനുശേഷം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നുവെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.
ഈ മാസം അഞ്ചു മുതല്‍ 11 വരെയുള്ള റിപ്പോര്‍ട്ടാണ് ആരോഗ്യവകുപ്പ് സര്‍ക്കാരിന് നല്‍കിയത്. ഈ കാലയളവില്‍ സംസ്ഥാനത്ത് 20,150 പുതിയ രോഗികളുണ്ടായി. 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്നതിന്റെ വേഗത കൂടിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം 20,000 കടന്നപ്പോള്‍ മുക്തരായവരുടെ എണ്ണം 13,456 ആയി. ഈ കാലയളവില്‍ 2,63,884 പേരുടെ സംപിളുകളാണ് പരിശോധിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ഓണത്തിനുശേഷം കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചത് കണ്ണൂര്‍, കൊല്ലം, ഇടുക്കി ജില്ലകളിലാണ്. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കൊവിഡ് രൂക്ഷമാകുമെന്നും പരിശോധന ഇരട്ടി ആക്കണമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യ ലാബുകള്‍, ആശുപത്രികള്‍ എന്നിവയുമായി ചര്‍ച്ച നടത്തണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടിയെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."