HOME
DETAILS
MAL
യെച്ചൂരിക്കെതിരേ കേസെടുത്തു
backup
May 05 2019 | 21:05 PM
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയതിന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതരേ കേസെടുത്തു. യോഗ ഗുരു ബാബ രാംദേവ് ഹരിദ്വാര്‍ സീനിയര്‍ പൊലിസ് സുപ്രണ്ടിന് നല്കിയ പരാതിയിലാണ പൊലിസ് കേസെടുത്തത്.
രാമായണവും മഹാഭാരതവും യുദ്ധങ്ങളും അക്രമസംഭവങ്ങളും നിറഞ്ഞതാണെന്നും ഹിന്ദുക്കള്‍ അക്രമവിരുദ്ധരാണെന്ന് പറയുന്നതില്‍ യുക്തിയില്ലെന്നുമുള്ള പരാമര്‍ശത്തിലാണ് കേസ്.രാമായണവും മഹാഭാരതവും യുദ്ധങ്ങളും അക്രമസംഭവങ്ങളും നിറഞ്ഞതാണ്. ഒരു പ്രചാരകനെന്ന നിലയില്‍ നിങ്ങള്‍ ഇതിഹാസത്തെ കുറിച്ച് വിവരിക്കും.
അപ്പോഴും ഹിന്ദുക്കള്ക്ക്അക്രമകാരികളാവാന് സാധിക്കില്ലെന്ന് വാദിക്കും. അക്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മതമുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ ചെയ്യില്ലെന്നും പറയുന്നതിന് പിന്നിലെ യുക്തി എന്താണ് എന്നായിരുന്നു യെച്ചൂരി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."