മോദി ക്രൂരനായിരിക്കാം, എന്നാല്‍ തന്നെ പേടിപ്പിക്കാന്‍ കഴിയില്ല: രാഹുല്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ക്രൂരനായ മനുഷ്യനാണെങ്കിലും അയാള്‍ക്കെന്നെ പേടിപ്പിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
ഞാനയാളെ പേടിച്ചിട്ടില്ല, ഇനിയൊട്ട് പേടിക്കാനും പോകുന്നില്ല. എന്റെ ജോലി ലോകത്തെ സത്യം അറിയിക്കുക എന്നതാണ്. കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹെ) എന്നതാണ് ആ സത്യം. ഈ മുദ്രാവാക്യം താന്‍ കണ്ടെത്തിയതല്ലെന്നും രാഹുല്‍ പറഞ്ഞു. ഛത്തിസ്ഗഡില്‍ ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ചൗക്കിദാര്‍ ജോലി വാഗ്ദാനം ചെയ്തിട്ട് തന്നില്ല, ചൗക്കിദാര്‍ 15 ലക്ഷം തന്നില്ല എന്നു പറയുമ്പോള്‍ ഓരോ ചൗക്കിദാറിനും അവിടെ കൂടിയ യുവാക്കള്‍ ചോര്‍ ഹെ എന്ന് ഏറ്റുവിളിക്കാന്‍ തുടങ്ങി. ഞാന്‍ പ്രസംഗം നിര്‍ത്തി അവരോട് അത് വീണ്ടും പറയാന്‍ പറഞ്ഞു. അവര്‍ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് വിളിച്ചു. ജനങ്ങള്‍ കണ്ടെത്തിയ മുദ്രാവാക്യമാണത്.
കഴിഞ്ഞ അഞ്ചു വര്‍ഷം കോണ്‍ഗ്രസ് മോദിയ്‌ക്കെതിരേ ആശയപരമായ യുദ്ധത്തിലായിരുന്നു. മോദിയെന്ന ആശയത്തെ തങ്ങള്‍ക്ക് തകര്‍ക്കാനായി. മോദിയെ തങ്ങള്‍ ഈ തെരഞ്ഞെടുപ്പോടെ തോല്‍പിക്കും. വെറും 44 അംഗങ്ങള്‍ മാത്രമായിരുന്നെങ്കിലും ലോക്‌സഭയില്‍ ഞങ്ങള്‍ ഒരിഞ്ചും വിട്ടുകൊടുക്കാതെ സിംഹങ്ങളെപ്പോലെയാണ് പൊരുതിയത്. തങ്ങളുടെ പ്രവര്‍ത്തകര്‍ പലതവണ മോദിയുടെ ഗുണ്ടകളുടെ ആക്രമണത്തിനിരയായി.
എനിക്കെതിരേ 20ഓളം കേസുകള്‍ തന്നെ മോദിയുടെ സംഘം നല്‍കി. ഈ പോരാട്ടം ഞങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. 2014ലെ തോല്‍വി സംഭവിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അത് ഞങ്ങളെ ഒട്ടെറെ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു.
സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇല്ലാത്തത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഈ രാജ്യം എല്ലാവരുടെതുമാണെന്നും എല്ലാ മതജാതി വിഭാഗങ്ങളെയും പരിഗണിക്കുമെന്നും രാഹുല്‍ പറഞ്ഞു. താന്‍ കോര്‍പറേറ്റുകള്‍ക്ക് എതിരല്ല.
സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റുകളുണ്ട്. എന്നാല്‍ അനില്‍ അംബാനി, മേഹുല്‍ ചോക്‌സി, നിരവ് മോദി, വിജയ് മല്യ എന്നിവരെയൊന്നും ആ സത്യസന്ധരുടെ കൂട്ടത്തില്‍പ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."