യോഗതീരുമാനം പാലിക്കാന്‍ അഭിഭാഷകര്‍ തയാറാകണം: പത്രപ്രവര്‍ത്തക യൂനിയന്‍
കൊച്ചി: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ പാലിക്കാന്‍ അഭിഭാഷകര്‍ തയാറാകണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
തീരുമാനമനുസരിച്ചു മാധ്യമപ്രവര്‍ത്തകര്‍ സംയമനം പാലിക്കുമ്പോഴും പ്രകോപന മുദ്രാവാക്യങ്ങളുമായി അഭിഭാഷകര്‍ തെരുവുകളില്‍ നിറയുന്നത് ആശാസ്യമല്ല.
സംസ്ഥാനത്തെ എല്ലാ കോടതികളിലും പ്രകോപനവും മാധ്യമപ്രവര്‍ത്തകരെ തടയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജുഡിഷ്യറിയോട് മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കും തികഞ്ഞ ബഹുമാനമാണ്.
വഞ്ചിയൂര്‍ കോടതിയില്‍ അക്രമം നടത്തിയതിന് അറസ്റ്റിലായ അഭിഭാഷകരെ സഹപ്രവര്‍ത്തകര്‍ മോചിപ്പിച്ചതു മോശം സന്ദേശമാണ് നല്‍കുന്നത്. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ പരിപോഷിപ്പിക്കുന്നതില്‍ കോടതി റിപ്പോര്‍ട്ടിങ്ങിനു പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യൂനിയന്‍ സംസ്ഥാന സെക്രട്ടറി സി. നാരായണന്‍, സംസ്ഥാന കമ്മിറ്റി അംഗം ആര്‍. ഗോപകുമാര്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. രവികുമാര്‍, സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ പി.എ മെഹബൂബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."