HOME
DETAILS

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

  
backup
September 01 2018 | 21:09 PM

%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

 


മുംബൈ: ഈ മാസം യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
വിരാട് കോഹ്‌ലിക്കു വിശ്രമം അനുവദിച്ച് രോഹിത് ശര്‍മയെയാണ് ഇന്ത്യ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ബാറ്റിങില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ശിഖര്‍ ധവാനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മനീഷ് പാണ്ഡെയും അമ്പാട്ടി റായുഡുവും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പരിഗണിച്ചില്ല.
2017 ഡിസംബറിനു ശേഷം ഇതാദ്യമായാണ് പാണ്ഡെ ഇന്ത്യന്‍ ഏകദിന ടീമിലെത്തുന്നത്. സമീപകാലത്തെ മികച്ച പ്രകടനമാണ് താരത്തിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയത്. അടുത്തിടെ നടന്ന ചതുര്‍രാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ബി ടീമിനെ കിരീടത്തിലേക്കു നയിച്ചത് പാണ്ഡെയായിരുന്നു. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഒരു സെഞ്ച്വറിയും രണ്ടു അര്‍ധസെഞ്ച്വറികളുമടക്കം 306 റണ്‍സ് നേടിയിരുന്നു. ഈ വര്‍ഷം ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട റായിഡു 2016നു ശേഷം ആദ്യമായി ഇന്ത്യക്കായി ഏകദിനത്തില്‍ കളിക്കാനൊരുങ്ങുകയാണ്. രാജസ്ഥാനില്‍ നിന്നുള്ള പേസര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. ഇന്ത്യക്കു വേണ്ടി അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരം കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമംഗമായിരുന്നു. എം.എസ് ധോണിയും ദിനേഷ് കാര്‍ത്തികുമാണ് ഏഷ്യാ കപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പരുക്കുമൂലം ഇംഗ്ലണ്ട് പര്യടനത്തില്‍ പുറത്തിരുന്ന പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago