വിശ്വാസികള്‍ക്കു നേരെയുള്ള അക്രമം പ്രതിഷേധാര്‍ഹമെന്ന് എസ്.കെ.എസ്.എസ്.എഫ്
മാവൂര്‍: അരയങ്കോട് കുഴിയില്‍ പീടിക ജുമാമസ്ജിദില്‍ കഴിഞ്ഞ ദിവസം നിസ്കരിക്കാനെത്തിയ സമസ്ത പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ട കാന്തപുരം വിഭാഗത്തിന്റെ നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ്.
മാവൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി അരയങ്കോട് മുക്കില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹനത്തെ ദൗര്‍ബല്യമായി കാണരുതെന്നും അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാരും നിയമപാലകരും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലാ പ്രസിഡന്റ് കരീം നിസാമി അധ്യക്ഷനായി.
എന്‍.പി ഹംസ മാസ്റ്റര്‍, അഹമ്മദ്കുട്ടി അരയങ്കോട്, ഒ.എം മമ്മദ് മാസ്റ്റര്‍, വി.കെ അബ്ദുല്ല, എന്‍.എം ഹുസൈന്, മൊയ്തീന് ഹാജി വെള്ളലശ്ശേരി, കെ.എം ആലി, റഊഫ് മലയമ്മ, കെ.എം കുട്ടി മാസ്റ്റര്‍ സംസാരിച്ചു. നിയാസ് മാവൂര്‍ സ്വാഗതവും റഊഫ് പാറമ്മല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."