HOME
DETAILS

കല്ലമ്പാറ ശാന്തി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു

  
backup
September 01 2018 | 21:09 PM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf

 


ഫറോക്ക്: നിരവധി വൃക്കരോഗികള്‍ക്ക് ആശാകേന്ദ്രമായ കല്ലമ്പാറയിലെ ശാന്തി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നു. രണ്ടുവര്‍ഷം മുന്‍പാണ് ശിഫാ ഹോസ്പിറ്റല്‍ അധികൃതര്‍ സൗജന്യമായി നല്‍കിയ ഹാളില്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.
കൂടുതല്‍ രോഗികള്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം വിപുലപ്പെടുത്താനൊരുങ്ങുകയാണിപ്പോള്‍. ഇതിനായി ഫറോക്ക് നഗരസഭയിലെ 18 മുതല്‍ 23വരെ വാര്‍ഡുകളില്‍ ബഹുജന കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് കമ്മറ്റികള്‍ രൂപീകരിച്ചു. മറ്റു സ്ഥലങ്ങളിലും ഇത്തരം കണ്‍വന്‍ഷനുകള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കും. ഇവരുടെ നേതൃത്വത്തില്‍ സെന്ററിന്റെ പ്രവര്‍ത്തിനത്തിനു വേണ്ടി ഫണ്ട് സ്വരൂപിക്കും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആതുരസേവനത്തിലും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ശിഫ ഫൗണ്ടേഷനാണ് സെന്ററിന്റെ പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുക്കുന്നത്. രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിവരുന്ന സെന്റര്‍ ഉദാരമതികളുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് നടത്തിവന്നത്. ചാലിയം ജിദ്ദ മഹല്ല് കമ്മിറ്റിയാണ് ശാന്തി ഡയാലിസിസ് സെന്ററിനു 10 അത്യാധുനിക ഡയാലിസിസ് മെഷിനുകള്‍ നല്‍കിയത്.
60 രോഗികളെയാണ് ഇപ്പോള്‍ ഇവിടെ ഡയാലിസിസിനു വിധേയമാക്കികൊണ്ടിരിക്കുന്നത്. ദിവസം മൂന്നു ഷിഫ്റ്റുകളിലായി 30 രോഗികള്‍ക്ക് ചികിത്സ നല്‍കുന്നു. ടെക്‌നിഷ്യന്മാരടക്കം 14 ജീവനക്കാരാണ് സെന്ററില്‍ ജോലി ചെയ്യുന്നത്. ഇവരുടെ വേതനമടക്കം ഏഴു ലക്ഷത്തിലധികം രൂപയാണ് സെന്റിറിനു നടത്തിപ്പിനായി മാസത്തില്‍ ചെലവു വരുന്നത്. മരുന്നുകള്‍ തണല്‍ വടകരയും ഡയാലിസിസിനാവശ്യമായ വെളളവും മറ്റു സജ്ജീകരണങ്ങളും ഷിഫാ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുമാണു നല്‍കുന്നത്.
ശിഫ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അന്വേഷിച്ച് രോഗിയുടെ അവസ്ഥ, സാമ്പത്തികം, സ്ഥലം എന്നിവ പരിഗണിച്ചാണ് ഇവിടെ ചികിത്സയ്ക്കു വിധേയമാക്കുന്നത്. രണ്ടു വര്‍ഷമായി പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിവരുന്ന ശാന്തി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago