ഫോനി: ഒഡിഷയില്‍ മരണം 29
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് നാശംവിതച്ച ഒഡിഷയില്‍ മരണസംഖ്യ 29 ആയി. തീരപ്രദേശങ്ങളിലാണ് നാശനഷ്ടങ്ങളേറെയും.
കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഇവിടെ വൈദ്യുതി ബന്ധവും വിഛേദിച്ച നിലയിലാണ്. തലസ്ഥാനമായ ഭുവനേശ്വറില്‍ തുടര്‍ച്ചയായ മൂന്നാം ദിനമാണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നത്.
പുരിയിലും ഖുര്ദയിലുമാണ് ഫോനി കൂടുതല്‍ നാശം വിതച്ചത്. ഇവിടങ്ങളില്‍ ഫോനി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉത്തവിട്ടു.
പുരിയിലെ മുഴുവന്‍ ആളുകള്‍ക്കും ഖുര്‍ദയിലെ ദുരിതബാധിതര്ക്കുമാണ് സഹായം വിതരണം ചെയ്യുന്നത്. 50 കിലോഗ്രാം അരി, 2000 രൂപ, പോളിത്തീന്‍ ഷീറ്റുകള്‍ എന്നിവയാണ് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നത്.
ഖുര്‍ദയിലെ മറ്റുള്ളവര്‍ക്ക് 50 കിലോഗ്രാം അരി, 1000 രൂപ, പോളിത്തീന്‍ ഷീറ്റുകള്‍ എന്നിവ വിതരണം ചെയ്യും. കാറ്റില്‍ തകര്‍ന്ന വീടുകള്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റില്‍ പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് 95,100 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാഗികമായി തകര്‍ന്നവക്ക് 52,000 രൂപയുടെ ധനസഹായവും ചെറിയ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 3200 രൂപ വീതവും സര്‍ക്കാര്‍ നല്‍കും. ഇവിടങ്ങളില്‍ കുടിവെള്ള വിതരണം പുനരാരംഭിക്കാനുള്ള നടപടികളും ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."