HOME
DETAILS

അശാസ്ത്രീയ നികുതികള്‍ പ്രത്യാഘാതമുണ്ടാക്കും

  
backup
July 22 2016 | 18:07 PM

2584632

സാമ്പത്തിക മാന്ദ്യവും കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മരവിപ്പും വിലക്കയറ്റവുമൊക്കെയായി ജനം വിഷമിക്കുമ്പോള്‍ കൂനിന്‍മേല്‍ കുരു എന്നപോലയായി ഇടതുസര്‍ക്കാരിന്റെ ബജറ്റ് നടപടികള്‍.  കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് രജിസ്‌ട്രേഷന്‍ ഫീസ് കുത്തനേ ഉയര്‍ത്തിയതാണ് ഏറ്റവും മാരകമായ നടപടി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റം ക്രയവിക്രയമായി കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഭാഗപത്രത്തിനുള്ള മുദ്രപ്പത്രവില ആയിരം രൂപയും രജിസ്‌ട്രേഷന്‍ ഫീസ് ന്യായവിലയുടെ ഒരു ശതമാനവും പരമാവധി 25,000 രൂപയുമായി നിജപ്പെടുത്തിയത്.  ഇടതു സര്‍ക്കാര്‍ മുദ്രപ്പത്രവില ഭൂമിയുടെ ന്യായവിലയുടെ മൂന്നു ശതമാനവും രജിസ്‌ട്രേഷന്‍ ഫീസ് ന്യായവിലയുടെ രണ്ടു ശതമാനവുമാക്കി. പരമാവധി 25,000 രൂപ എന്ന നിബന്ധന എടുത്തു കളഞ്ഞു. ഇതോടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനുള്ള ചെലവ് കുത്തനേ ഉയര്‍ന്നു. മുന്‍പ് സെന്റിന് ഒരുലക്ഷം രൂപ ന്യായവിലയുള്ള 10 സെന്റ് ഭൂമി ഭാഗപത്രം ചെയ്യാന്‍ 11,000 രൂപയായിരുന്നു ചെലവെങ്കില്‍ ഇപ്പോഴത് 50,000 രൂപയായി കുതിച്ചുയര്‍ന്നു! ഇതൊരു പിടിച്ചുപറിയാണ്.

ബജറ്റ് ചര്‍ച്ചയിന്മേലുള്ള മറുപടി പ്രസംഗത്തില്‍ ധനമന്ത്രിയില്‍ നിന്ന് ഭാഗപത്രം രജിസ്‌ട്രേഷന്‍ നിരക്കിലുള്ള ഇളവ് ഉള്‍പ്പെടെ മുന്നു പ്രധാനപ്പെട്ട കാര്യങ്ങളില്‍ ജനങ്ങള്‍ ഇളവ് പ്രതീക്ഷിച്ചിരുന്നു. എല്‍.ഡി.എഫിന്റെ കാലത്ത് നെല്ലിന്റെ സംഭരണ വില 13 രൂപയായിരുന്നത് യു.ഡി.എഫ് 21.50 രൂപയാക്കി. എന്നാല്‍ അതിപ്പോള്‍ കര്‍ഷകര്‍ക്ക് ഒട്ടും തൃപ്തികരമല്ല. യു.ഡി.എഫ്. ഗവണ്‍മെന്റ് 61 രൂപ വരെ ഒരു കിലോ റബറിന് സബ്‌സിഡി കൊടുത്താണ് 500 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ടിലൂടെ ഒരു കിലോ റബറിന് 150 രൂപ ഉറപ്പാക്കിയത്.  ഇപ്പോള്‍ 13 രൂപയെ സബ്‌സിഡി നല്‍കുന്നുള്ളു. അശാസ്ത്രീയമായ നികുതികള്‍ അടിച്ചേല്‍പ്പിച്ചതിന്റെ പ്രത്യാഘാതങ്ങളാണ് വരും ദിവസങ്ങളില്‍ കേരളം കാണാന്‍ പോകുന്നത്.

സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ നേര്‍രേഖ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാണ് ധവളപത്രം ഇറക്കുന്നത്. എന്നാല്‍ ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ധവളപത്രത്തില്‍ കുറേ കാര്യങ്ങള്‍ ഒളിച്ചുവയ്ക്കുകയും ചിലത് വളച്ചൊടിക്കുകയും മറ്റുചിലത് തമസ്‌കരിക്കുകയും ചെയ്തു. അതുകൊണ്ടാണ് യു.ഡി.എഫ് ഇതിനെ ബ്ലാക്ക് പേപ്പര്‍ എന്നു വിളിക്കുന്നത്.  

സംസ്ഥാനത്തിന്റെ മുഴുവന്‍ വരുമാന സ്രോതസ്സുകളും യു.ഡി.എഫ്. ശരിക്കും വിനിയോഗിച്ചില്ല എന്നതാണ് പ്രധാനആക്ഷേപം. നികുതി വരുമാനം മാത്രം കണക്കിലെടുക്കുകയും നികുതിയിതര വരുമാനം തമസ്‌കരിക്കുകയും ചെയ്തുകൊണ്ടാണ് ഇങ്ങനെയൊരു ആക്ഷേപം ഉന്നയിച്ചത്.  കാരണം, ഇടതുകാലത്ത് നികുതിയതര വരുമാനം വളരെ കുറവായിരുന്നു. ഇടതുകാലത്ത് നികുതിയിതര  വരുമാനം  4,127 കോടി രൂപ. യു.ഡി.എഫിന്റെ കാലത്ത്  18,016 കോടി രൂപ. 336 ശതമാനം വര്‍ധനവ്! ഇക്കാര്യം ധനമന്ത്രി ധവളപത്രത്തില്‍ നിന്ന് സൗകര്യപൂര്‍വം മറച്ചുവച്ചു.

സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനത്തിനും സെയില്‍സ് ടാക്‌സ് വരുമാനത്തിനും കുറവ് വന്നു എന്നതാണ് മറ്റൊരാക്ഷേപം. ഇക്കാര്യം സ്ഥാപിക്കാന്‍  ബജറ്റ് എസ്റ്റിമേറ്റിലെ ടാര്‍ജറ്റ് എത്തിയില്ല എന്ന കൗശലമാണ് ധനമന്ത്രി ഉപയോഗിച്ചത്. എന്നാല്‍, ഇടത്-യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് ലഭിച്ച നികുതി വരുമാനം കണക്കിലെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. വാണിജ്യ നികുതി കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 92.82 ശതമാനവും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള നികുതി വരുമാനം 100.16 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ കടം യു.ഡി.എഫ്. വര്‍ധിപ്പിച്ചതായി ആരോപിക്കുന്നു. എന്നാല്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ഇടതുകാലത്തെ മൂലധനച്ചെലവ്  9,495 കോടി രൂപയും യു.ഡി.എഫ് കാലത്ത്  24,032 കോടി രൂപയുമായിരുന്നു. യു.ഡി.എഫ് 153 ശതമാനം അധികം!  ഇടതുകാലത്ത് 36,425 കോടി രൂപ പദ്ധതികള്‍ക്ക് ചെലവഴിച്ചപ്പോള്‍  യു.ഡി.എഫിന്റെ കാലത്ത് 71,741 കോടിയിലെറെ ചെലവഴിച്ചു. 95 ശതമാനം വര്‍ദ്ധന! കടമെടുത്ത്  ധൂര്‍ത്തടിക്കുകയായിരുന്നില്ല മറിച്ച് ഫലപ്രദമായി വിനിയോഗിക്കുകയാണ് ചെയ്തതെന്ന് വ്യക്തം.

 റവന്യൂ കമ്മി വര്‍ധിച്ചതായ പരാതിയും ഇടതുപക്ഷം ഉന്നയിക്കുന്നു. അതിന്  പലകാരണങ്ങള്‍ ഉണ്ട്. രണ്ടു ശമ്പള കമ്മിഷനുകളുടെ ശുപാര്‍ശ നടപ്പാക്കേണ്ടി വന്നതും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ വര്‍ധിച്ച സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്തതും അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക പരിമിതി പരിഗണിക്കാതെ  യഥേഷ്ടം പണം അനുവദിച്ചതും ഇതിന് പ്രധാനകാരണമാണ്.
ഏറ്റവും കുറഞ്ഞ ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കിയത് ഇടതുസര്‍ക്കാരിന്റെ വലിയ നേട്ടമായി ചിത്രീകരിക്കപ്പെടുന്നു. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ  ഏഴാമത്തെ ബജറ്റിലാണ് ഈ തീരുമാനം ഉണ്ടായത്. അദ്ദേഹം ആറാമത്തെ ബജറ്റ്  അവതരിപ്പിച്ചപ്പോഴും ക്ഷേമപെന്‍ഷനുകള്‍  വെറും 300 രൂപയായിരുന്നു.  2011ല്‍  യു.ഡി.എഫ്. സര്‍ക്കാരാണ്  ക്ഷേമപെന്‍ഷനുകള്‍  കുറഞ്ഞത് 600 രൂപയാക്കിയത്. വികലാംഗ പെന്‍ഷനും, വിധവ പെന്‍ഷനും 800 രൂപയാക്കി. 75 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാര്‍ധക്യകാല പെന്‍ഷന്‍ 1,500 രൂപയും 80 വയസു കഴിഞ്ഞ വികലാംഗര്‍ക്കുള്ള  പെന്‍ഷന്‍ 1,100 രൂപയുമാക്കി. ചുരുക്കം ചില ക്ഷേമപെന്‍ഷനുകള്‍ മാത്രമാണ് 1,000 രൂപയില്‍ താഴെ ഉണ്ടായിരുന്നത്. 1,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ കിട്ടിക്കൊണ്ടിരിക്കുന്നവര്‍ക്ക് അതു തുടരണമെന്ന  അഭ്യര്‍ഥന ധനമന്ത്രി സ്വീകരിച്ചതില്‍ സന്തോഷം.

25 വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ  പെന്‍ഷന്‍ ബാധ്യത സംസ്ഥാനത്തിനു താങ്ങുവാന്‍ സാധിക്കാത്ത നിലയില്‍ എത്തും. അതുകൊണ്ടാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. ഇന്നത്തെ ജീവനക്കാര്‍ക്ക് കൊടുക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കൊടുക്കുന്നതിനു പുറമേ പുതിയ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം അധികമായി സംസ്ഥാന ഗവണ്‍മെന്റ് പ്രത്യേക ഫണ്ടില്‍ നിക്ഷേപിക്കണം. സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ലെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ജനങ്ങളെ വീര്‍പ്പുമുട്ടിച്ച നികുതികളൊന്നും ചുമത്തിയില്ല. എന്നാല്‍, ഇടതുസര്‍ക്കാര്‍ ആദ്യ അവസരത്തില്‍ തന്നെ ജനങ്ങളെ പ്രഹരിച്ചു. ഭാഗപത്ര രജിസ്‌ട്രേഷന്‍, നെല്ലിന്റെ സംഭരണ വില, റബറിന്റെ കുറഞ്ഞ വില എന്നിവയില്‍ സര്‍ക്കാരിന്റെ അടിയന്തര നടപടികളാണ് സാമ്പത്തികമായി തളര്‍ന്നുനില്‍ക്കുന്ന കേരളം പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago