HOME
DETAILS
MAL
ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
backup
May 05 2019 | 21:05 PM
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി ജില്ലയില്‍ ഒന്‍പത് വരെ മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, പുതുച്ചേരി തീരത്ത്, തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ഇന്ന് തിരുവനന്തപുരം ജില്ലയിലും ഇന്നും നാളെയും കൊല്ലം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും എട്ടിന് വയനാട് ജില്ലയിലും എട്ടിനും ഒന്‍പതിനും മലപ്പുറം ജില്ലയിലും ചെറിയ തോതില്‍ മഴ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."