വിപ്പ് ലംഘിച്ചതിന് ജെ.ഡി.യു അംഗങ്ങള്‍ക്കെതിരേ കേസ്; പയ്യോളി നഗരസഭ നിയമ പോരാട്ടത്തിലേക്ക്
പയ്യോളി: നഗരസഭയിലെ ജെ.ഡി.യു അംഗങ്ങള്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെതിരേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനില്‍ കേസ് ഫയല്‍ ചെയ്തു. ജെ.ഡി.യു എല്‍.ഡി.എഫിനൊപ്പം പോയതിനെ തുടര്‍ന്ന് പയ്യോളി നഗരസഭാ ഭരണം യു.ഡി.എഫിനു നഷ്ടപ്പെട്ടിരുന്നു. യു.ഡി.എഫ് ഭരണസമിതിക്കെതിരേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ജെ.ഡി.യു അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യു.ഡി.എഫിനു ഭരണം നഷ്ടമായത്.
അതേസമയം അവിശ്വാസ പ്രമേയത്തിനെതിരേ വോട്ടു ചെയ്യണമെന്ന ജെ.ഡി.യു സംസ്ഥാന നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ചതിനു ജെ.ഡി.യു അംഗങ്ങള്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ ഹരജി നല്കി. തിരുവനന്തപുരം ഇലക്ഷന് കമ്മിഷനിലാണ് കേസ് ഫയല്‍ ചെയ്തത്. സെപ്റ്റംബര്‍ 19ന് ഹാജരാകുന്നതിനു കക്ഷികള്‍ക്ക് നോട്ടിസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയില്‍ യു.ഡി.എഫിന് 19 ഉം എല്‍.ഡി.എഫിന് 17 ഉം അംഗങ്ങളാണുണ്ടായിരുന്നത്.
നിലവിലെ നഗരസഭാ വൈസ് ചെയര്മാന് കെ.വി ചന്ദ്രന്, കെ.പി സബിത, ലിജിത എളവന്തൊടി എന്നിവരായിരുന്നു ജെ.ഡി.യു അംഗങ്ങള്‍.
തെരഞ്ഞെടുപ്പ് കമ്മിഷന് മൂന്നു മാസത്തിനകം കേസ് തീര്‍പ്പാക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതിനാല്‍ കേസ് നീളാന്‍ സാധ്യത കുറവാണ്. ജെ.ഡി.യു അംഗങ്ങള്‍ വിപ്പ് ലംഘിച്ചത് ഇലക്ഷന് കമ്മിഷന് ശരിവച്ചാല്‍ നഗരസഭാ ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."