നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ പ്രോട്ടോകോള്‍
കോഴിക്കോട്: എലിപ്പനി വ്യാപകമായ സാഹചര്യത്തില്‍ മരണസംഖ്യ കുറയ്ക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ പ്രോട്ടോകോളുമായി ആരോഗ്യവകുപ്പ്. രോഗികളെ ചികിത്സിക്കുന്നതിനും രോഗപ്രതിരോധത്തിനും രക്തപരിശോധനയ്ക്കും പ്രോട്ടോകോള്‍ ബാധകമാണ്. രക്തസാംപിള്‍ ശേഖരിക്കുന്നതിനും മാനദണ്ഡം തയാറാക്കി.
മാനദണ്ഡം പാലിക്കാന്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. രോഗം മൂര്‍ഛിച്ചവര്‍ക്ക് പെനിസിലിന്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്തും. താലൂക്ക് ആശുപത്രി മുതല്‍ എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യത ഉറപ്പുവരുത്തും. പെന്‍സിലിന്‍ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിലും മാര്‍ഗനിര്‍ദേശമുണ്ട്. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കാണു പ്രധാനമായും രോഗം കണ്ടുവരുന്നത്. ഇവര്‍ക്കു ചികിത്സയും പരിശോധനയും സൗജന്യമാക്കിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങാനും തീരുമാനമായി. ഈ കൗണ്ടറിലൂടെ പ്രതിരോധ ഗുളികകളും വിതരണം ചെയ്യും.
രക്ഷാപ്രവര്‍ത്തകരും വീടുവൃത്തിയാക്കാന്‍ പോയവരും ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ 200 എം.ജിയുടെ ഗുളിക നിര്‍ബന്ധമായും കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുന്നു. 100 എം.ജിയുടെ ഗുളികകളാണു സാധാരണ വിപണിയില്‍ ലഭ്യമാകുന്നത്. ഇതിനാല്‍ 100 എം.ജിയുടെ രണ്ടു ഗുളികകള്‍ ഒന്നിച്ചു കഴിക്കണമെന്നും കഴിഞ്ഞയാഴ്ച മരുന്നു കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. ഭക്ഷണത്തിനു ശേഷമാണ് മരുന്നു കഴിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."