കുഞ്ഞുങ്ങളുടെ മരണത്തിന് കാരണം കുടുംബാസൂത്രണമില്ലായ്മയെന്ന് മന്ത്രി
ഭുവനേശ്വര്‍: ഒഡീഷയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ കുട്ടികള്‍ മരിച്ചതിന് കാരണം കുടുംബാസൂത്രണമില്ലായ്മയാണെന്ന് കേന്ദ്രമന്ത്രി ഉഷാ ദേവി. ഇവിടെ പോഷകാഹാര കുറവിനെ തുടര്‍ന്ന് 19 കുട്ടികള്‍ മരിച്ചിരുന്നു. ഗോത്ര സമുദായത്തില്‍ കൃത്യമായ കുടുംബാസൂത്രണമില്ലാത്തതാണ് പോഷകാഹാര കുറവ് മൂലമുള്ള മരണങ്ങള്‍ക്ക് കാരണമെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രി ഉഷാ ദേവി പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്.ഗോത്ര സമുദായങ്ങള്‍ക്കിടയില്‍ ഒരു കുടുംബത്തില്‍ എട്ടും ഒന്‍പതും കുട്ടികള്‍ വരെയാണുള്ളത്. അവര്‍ ഗ്രാമത്തില്‍ നിന്നും പുറത്തുവരാനും താല്‍പര്യപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാരണങ്ങളാണ് ശിശുമരണങ്ങള്‍ കൂടുതല്‍ സംഭവിക്കാന്‍ കാരണമെന്ന് മന്ത്രി വിശദമാക്കുകയായിരുന്നു. മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."