HOME
DETAILS

ആഗോള ടൂറിസം ഓർഗനൈസേഷൻ റീജിയണൽ ഓഫീസ് സഊദിയിൽ വരുന്നു

  
backup
September 16 2020 | 15:09 PM

saudi-arabia-to-host-first-regional-office-of-unwto1609

    റിയാദ്: ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ ടൂറിസത്തിന് വേണ്ടിയുള്ള യുണൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഓർഗനനൈസേഷൻ (യുഎൻഡബ്ള്യുടിഒ) യുടെ മേഖലാ ആസ്ഥാനം സഊദിയിൽ വരുന്നു. റീജിയനൽ ഓഫീസ് സഊദി തലസ്ഥാന നഗരിയായ റിയാദിൽ സ്ഥാപിക്കാൻ സഊദിയും ഐക്യ രാഷ്ട്ര ലോക വിനോദ സഞ്ചാര സംഘടന അംഗീകാരം നൽകി. കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ മിഡിൽ ഈസ്റ്റിലെ വിനോദ സഞ്ചാര മേഖലയെ കൈപിടിച്ചുയർത്തുന്നതിലുള്ള ശ്രമഫലമായാണ് റിയാദിൽ മേഖല ഓഫീസ് തുറക്കാൻ യുഎൻഡബ്ള്യുടിഒ അനുമതി നൽകിയത്.

    ജ്യോർജിയയിൽ നടന്ന യുഎൻഡബ്ള്യുടിഒ യോഗത്തിൽ റിയാദിൽ മേഖല ഓഫീസ് സ്ഥാപിക്കാൻ അനുമതി നൽകിയതായി സഊദി ടൂറിസം മന്ത്രി അഹ്‌മദ്‌ അൽ ഖതീബ് പറഞ്ഞു. ടൂറിസം ട്രാവൽ രംഗത്ത് മിഡിൽ ഈസ്റ്റ് ഉൾപ്പെടുന്ന മേഖലയിലെ പതിനാറ് രാജ്യങ്ങളിലേക്ക് ആവശ്യമായ കാര്യങ്ങൾ ചെയുന്ന തരത്തിലായിരിക്കും ഓഫീസ് പ്രവർത്തനം. അന്താരാഷ്ട്ര സഹകരണവും യുഎൻ‌ഡബ്ല്യുടിഒയുടെ പങ്കും ഏറെ ആവശ്യമാണിപ്പോഴെന്നും സഊദിയിൽ സ്ഥാപിതമാകുന്ന ദേശീയ, പ്രാദേശിക തലത്തിലുള്ള വളർച്ചയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യത്തെ യുഎൻ‌ഡബ്ല്യുടിഒ റീജിയണൽ ഓഫീസ് ഏറെ സഹായകരമാകുന്നെന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

     സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായുള്ള ലോകത്തെ വിനോദ സഞ്ചാര പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ പ്രത്യേക സംഘടനയായ യുണൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഓർഗനനൈസേഷൻ 1974 നവംബര് 1 നാണ് പ്രവർത്തനം 155 രാജ്യങ്ങളിലായി 7 മേഖലകളും 2 സ്ഥിര നിരീക്ഷകരും അഞ്ഞൂറോളം അഫിലിയേറ്റഡ് അംഗങ്ങളും ചേര്ന്നതാണ് സംഘടന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago