കോടീശ്വരനായ സുഹൃത്തിനു വേണ്ടി മോദി രാജ്യതാല്പര്യങ്ങള് ബലികഴിച്ചു: കോണ്‍ഗ്രസ്
ന്യൂ ഡല്‍ഹി: രാജ്യത്തിന് 126 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ആവശ്യമുള്ളപ്പോള്‍ എന്തിന് വെറും 36 വിമാനങ്ങള്‍ക്കു മാത്രം ഫ്രാന്‍സിന്റെ ഡെസാള്ട് ഏവിയേഷനുമായി കരാര്‍ ഒപ്പുവച്ചു എന്ന് മോദിയോട് കോണ്‍ഗ്രസ്.
റാഫേല്‍ ജറ്റു വിമാനങ്ങള്‍ ഇപ്പോള്‍ അത്യാവശ്യമാണെങ്കില്‍ എന്തുകെണ്ട് സര്‍ക്കാര്‍ 126 വിമാനങ്ങളും ഒരുമിച്ചു വാങ്ങുന്നില്ല എന്ന സംശയം കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി ഉന്നയിക്കുകയുണ്ടായി.
മോദി തന്റെ കോടീശ്വരനായ സുഹൃത്തിനു വേണ്ടി രാജ്യത്തിന്റെ ആവശ്യങ്ങള്‍ ബലികഴിച്ചു എന്ന് അവര്‍ ആരോപിച്ചു.
ആദ്യത്തെ കുറച്ചു വിമാനങ്ങള്‍ 2019ലും അവശേഷിക്കുന്നവ 2022ലും ഇന്ത്യയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനം വളരെ വിചിത്രമാണെന്ന് ചതുര്‍വേദി ചൂണ്ടിക്കാട്ടി.
ഒരോ വിമാനങ്ങളുടെ വില 526 കോടിയില്‍ നിന്ന് 1670 കോടിയായി ഉയര്ന്നതെങ്ങനെയെന്നും അവര്‍ ചോദിച്ചു .
എന്തുകൊണ്ടാണ് സുയുക്ത പാര്‍ലമെന്ററി സമിതിയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള അന്വേഷണത്തെ എന്‍.ഡി.എ സര്‍ക്കാര്‍ ഭയക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."