ഇന്ത്യന്‍ ഹാജിമാരുടെ രണ്ടാം ഘട്ട മദീന സന്ദര്‍ശനത്തിന് തുടക്കമായി
ജിദ്ദ: ഇന്ത്യന്‍ ഹാജിമാരുടെ രണ്ടാം ഘട്ട മദീന സന്ദര്‍ശനത്തിന് തുടക്കമായി. വിശുദ്ധ ഹജജ് കര്മ്മത്തിന് മുമ്പ് പകുതിയിലധികം തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ബാക്കിയുള്ള 61400 ഇന്ത്യന്‍ ഹാജിമാരാണ് മദീന സന്ദര്‍ശനത്തിലേക്ക് എത്തുക .രണ്ടാംഘട്ട മദീന സന്ദര്‍ശനം നടത്തുന്ന ഹാജിമാര്‍ മസ്ജിദുനബവ്വിയിലെ നാല്‍പ്പത് വഖ്ത്തിലെ നിര്‍ബന്ധിത പ്രാര്‍ഥനകളില്‍ പങ്കെടെത്ത ശേഷം ഈ മാസം 12 മുതല്‍ മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഞായറാഴ്ച 2000 ഹാജിമാര്‍ ആണ് മദീനയിലെത്തിയത്. അറംഗബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, നാഗ്പൂര്‍, മുംബൈ നിന്നുള്ളവരാണ് ആദ്യ ദിവസം എത്തിയത്. മക്കയില്‍ നിന്നും ദിവസം മൂന്നു നേരങ്ങളിലാണ് ഹാജിമാര്‍ മദീനയിലേക്ക് പുറപ്പെടുക. രാവിലെ സുബഹിക്ക് ശേഷം ളുഹ്റിന് ശേഷം അസറിന് ശേഷവും. അതേ സമയം കേരളത്തില്‍ നിന്നുള്ള മലയാളി ഹാജിമാരില്‍ 820 പേരടങ്ങുന്ന സംഘം നാളെ രാവവിലെ മക്കയില്‍ നിന്ന് പുറപ്പെടുകയും വൈകുന്നേരത്തോടെ മദീനയിലെത്തുകയും ചെയ്യും.
മദീനയില്‍ ഹജജ് കര്‍മ്മത്തിനു മുമ്പ് സന്ദര്‍ശനം നടത്താത്ത ഹാജിമാരാണ് ഇപ്പോള്‍ പ്രവാചക നഗരിയില്‍ സന്ദര്‍ശനം നടത്തികൊണ്ടിരിക്കുന്നത്.
ജീവിതാഭിലാഷമായ ഹജജ് കര്‍മ്മം അനുഷ്ഠിച്ചശേഷമാണ് ഹാജിമാര്‍ മദീന സന്ദര്‍ശനത്തിനെത്തുന്നത്. ഒന്നാം ഘട്ട മദീന സന്ദര്‍ശനം വിശുദ്ധ ഹജജ് കര്മ്മത്തിന് മുമ്പായിരുന്നു. മദീനയില്‍ നേരിട്ടെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ മദീന സന്ദര്‍ശന ശേഷമായിരുന്നു മക്കയിലെത്തുകയും ഹജജു കര്‍മ്മത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നത്. ഇവര്‍ ജിദ്ദയില്‍ നിന്നും നേരിട്ട് നാട്ടിലേക്ക് തിരികെ മടങ്ങി കൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട മദീന സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ നാട്ടില്‍ നിന്നും നേരിട്ട് ജിദ്ദ വിമാനത്താവളത്തില്എത്തിയവരാണ്. ഹജജ് കര്‍മ്മത്തിനു ശേഷമായിരിക്കും ഇവരുടെ മദീന സന്ദര്‍ശനമെന്ന് നേരത്തെ ഇന്ത്യന്‍ ഹജജുമിഷന് അറിയിച്ചിരുന്നു. മദീനയിലെത്തിയ ഹാജിമാരെ മദീന ഹജ്ജ് മിഷന്, ഇന്ത്യന്‍ ഹജ്ജ് മിഷന്, വിഖായ, കെ.എം.സി.സി , മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയ മലയാളി സംഘനടകളുടെ നേതൃത്വത്തില്‍ ശരീഫ് കാസര്‍ഗോഡ്, ഹംസ പെരിമ്പലം, ഗഫൂര്‍ പട്ടാമ്പി, മെഹബൂബ് കീഴ്പ്പറമ്പ്്, മുസ്തഫ പെരിമ്പലം, നാസര്‍ തട്ടത്തില്‍, അഹമ്മദ് മുനമ്പലം തുടങ്ങിയവര്‍ ആണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."