പോക്‌സോ കേസ് പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ മന്ത്രി ജലീല്‍ സഹായിച്ചു എന്നതാണ് വിഷയം; അതിന്റെ തെളിവാണ് ഹാജരാക്കിയത്: വി.ടി. ബല്‍റാം
കോഴിക്കോട്: വളാഞ്ചേരി പോക്‌സോ കേസ് വിഷയത്തില്‍ മന്ത്രി കെടി ജലീലിനെതിരേ വീണ്ടും വി.ടി ബല്‍റാം എം.എല്‍.എ. ഈ വിഷയത്തില്‍ വി.ടി. ബല്‍റാമിനെയും മീഡിയ വണ്‍ ചാനലിനെയും മന്ത്രി ജലീല്‍ ഫേസ്ബുക്ക് പോസറ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് ബല്‍റാം എം.എല്‍.എയുടെ പുതിയ പ്രതികരണം.
വളാഞ്ചേരിയില്‍ 16 കാരിയെ ലൈംഗികമായി അക്രമിച്ച കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ 2015ല്‍ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തില്‍ കെടി ജലീലിനൊപ്പം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ വിടി ബല്‍റാം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ പുറത്തുവിട്ടിരുന്നു. ഇതിനു മറുപടിയായാണ് ബല്‍റാമിനെയും ജമാഅത്തെ ഇസ് ലാമിയെയും മീഡിയ വണ്‍ ചാനലിനെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തില്‍ ഷംസുദ്ദീന്‍ മാത്രമല്ല എംഎല്‍എമാരോ ബന്ധുക്കളോ പേഴ്‌സനല്‍ സ്റ്റാഫോ അല്ലാത്ത മറ്റു മൂന്നുപേര്‍ കൂടി വന്നിരുന്നുവെന്നും അവര്‍ സ്വന്തം ചിലവിലാണ് പര്യടനത്തിനൊപ്പം ചേര്‍ന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ ജലീലിന്റെ ഒപ്പമുള്ള പോക്‌സോ പ്രതിയുടെ ഫോട്ടോകളല്ല ഇവിടത്തെ പ്രധാന വിഷയമെന്നും
ഈ പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ മന്ത്രി ജലീല്‍ സഹായിച്ചു എന്ന ഇരയുടെ ബന്ധുക്കളുടെ അതീവ ഗുരുതരമായ ആരോപണമാണ് പ്രധാന വിഷയമെന്നും വി.ടി. ബല്‍റാം പ്രതികരിച്ചു.
" ജലീലിന്റെ ഒപ്പമുള്ള പോക്‌സോ പ്രതിയുടെ ഫോട്ടോകളല്ല ഇവിടത്തെ പ്രധാന വിഷയം. അതുകൊണ്ടാണ് ആ ഫോട്ടോകളില്‍ക്കാണുന്ന മറ്റ് എം എല്‍ എമാരേക്കുറിച്ച് ആരും ആക്ഷേപമുന്നയിക്കാത്തത്. ഈ പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ മന്ത്രി ജലീല്‍ സഹായിച്ചു എന്ന ഇരയുടെ ബന്ധുക്കളുടെ അതീവ ഗുരുതരമായ ആരോപണമാണ് പ്രധാന വിഷയം. അതിന് ഉപോദ്ബലകമാവുന്ന സാഹചര്യത്തെളിവുകള്‍ എന്ന നിലയിലാണ് മന്ത്രിയുമായുള്ള പ്രതിയുടെ ദീര്‍ഘകാല ആത്മബന്ധത്തെ സൂചിപ്പിക്കുന്ന ഫോട്ടോകള്‍ക്ക് പ്രസക്തി കൈവരുന്നത്. ഇതേമട്ടില്‍ പ്രതിയെ സഹായിച്ചത് തൃത്താല മെമ്പറാണെന്ന് ബന്ധുക്കളോ മറ്റോ ആരോപണമുയര്‍ത്തിയാലേ ആ നിലക്കുള്ള ഫോട്ടോകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടാവുകയുള്ളൂ." - ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം അഭിപ്രായപ്പെട്ടു.
മീഡിയ വണ്‍ ചാനലിനെക്കുറിച്ച് തീവ്രവാദികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ചാനല്‍ എന്ന് മന്ത്രി ജലീല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേ "ഈ കേരളത്തില്‍ തീവ്രവാദികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പത്രങ്ങളും ചാനലുകളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് സര്‍ക്കാരിന് ആധികാരിക വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഷംസുദ്ദീനെപ്പോലെ അവരേയും രക്ഷപ്പെടുത്താന്‍ നോക്കരുത് " എന്ന പരിഹാസവും ബല്‍റാം ഉന്നയിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
>>അവര്‍ ഞങ്ങളുടെ ഒഫീഷ്യല്‍ ടൂറിനിടയിലെത്തി ഫോട്ടോ എടുത്ത് എഫ്.ബി.യില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇമ്മിണി വലിയ തെളിവായി തൃത്താല മെമ്പര്‍ എഴുന്നള്ളിച്ചിരിക്കുന്നത്.<<
*****
എത്ര നിര്‍ലജ്ജമായിട്ടാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത്!
ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കേട്ടാല്‍ തോന്നും ഇവരുടെ ടൂറിനിടയിലേക്ക് അല്‍പ്പസമയം എവിടെ നിന്നോ കയറിവന്ന് ഷംസുദ്ദീന്‍ ഫോട്ടോ എടുക്കുകയായിരുന്നു എന്ന്. നിയമസഭയില്‍ നിന്നുള്ള നിങ്ങളുടെ ഔദ്യോഗിക ടൂര്‍ സംഘത്തിലെ മുഴുവന്‍ സമയ അംഗമായിരുന്നു ഷംസുദ്ദീന്‍ എന്നതല്ലേ മിസ്റ്റര്‍ മന്ത്രീ യാഥാര്‍ത്ഥ്യം. ഗോവ, തെലുങ്കാന, മഹാരാഷ്ട്ര നിയമസഭകള്‍ക്കുള്ളില്‍ നിന്നും ഗോവ മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മുംബൈ കേരള ഹൗസില്‍ നിന്നുമൊക്കെ ഷംസുദ്ദീന്‍ നിയമസഭാംഗങ്ങള്‍ക്കിടയില്‍ നിന്നെടുത്ത ഫോട്ടോകള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളില്‍ ഇപ്പോഴുമുണ്ട്. നിയമസഭ ജീവനക്കാര്‍ക്കൊപ്പമുള്ളതുമുണ്ട്. 'ഇടയിലെത്തി ഫോട്ടോ എടുത്ത'തല്ല, മുഴുവന്‍ സമയം ടൂറിലുണ്ടായിരുന്നു എന്നതിന് അതില്‍പ്പരം തെളിവ് വേണ്ട.
നെയ്യാറ്റിന്‍കര സനല്‍ അടക്കമുള്ള മറ്റ് മൂന്ന് പേര്‍ സമിതി ചെയര്‍മാന്റെ സുഹൃത്തുക്കള്‍ എന്ന നിലയില്‍ സംഘത്തിന്റെ ഭാഗമായി, അതാരും നിഷേധിക്കുന്നില്ല. അതേപോലെ ഷംസുദ്ധീന്‍ കടന്നുവന്നത് ജലീലിന്റെ നോമിനി ആയിട്ടാണ് എന്നതാണ് ഉയര്‍ന്നു വരുന്ന വാദം. അത് നിഷേധിക്കാന്‍ ജലീലിനാവുന്നില്ല.
ജലീലിന്റെ ഒപ്പമുള്ള പോക്‌സോ പ്രതിയുടെ ഫോട്ടോകളല്ല ഇവിടത്തെ പ്രധാന വിഷയം. അതുകൊണ്ടാണ് ആ ഫോട്ടോകളില്‍ക്കാണുന്ന മറ്റ് എം എല്‍ എമാരേക്കുറിച്ച് ആരും ആക്ഷേപമുന്നയിക്കാത്തത്. ഈ പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ മന്ത്രി ജലീല്‍ സഹായിച്ചു എന്ന ഇരയുടെ ബന്ധുക്കളുടെ അതീവ ഗുരുതരമായ ആരോപണമാണ് പ്രധാന വിഷയം. അതിന് ഉപോദ്ബലകമാവുന്ന സാഹചര്യത്തെളിവുകള്‍ എന്ന നിലയിലാണ് മന്ത്രിയുമായുള്ള പ്രതിയുടെ ദീര്‍ഘകാല ആത്മബന്ധത്തെ സൂചിപ്പിക്കുന്ന ഫോട്ടോകള്‍ക്ക് പ്രസക്തി കൈവരുന്നത്. ഇതേമട്ടില്‍ പ്രതിയെ സഹായിച്ചത് തൃത്താല മെമ്പറാണെന്ന് ബന്ധുക്കളോ മറ്റോ ആരോപണമുയര്‍ത്തിയാലേ ആ നിലക്കുള്ള ഫോട്ടോകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടാവുകയുള്ളൂ.
ഇതിനിടയില്‍ സംസ്ഥാനം ഭരിക്കുന്ന മന്ത്രി വീണ്ടുമെന്തൊക്കെയോ പുലമ്പുന്നുണ്ട്. മീഡിയാവണ്ണിനെ 'ഐഎസ് സ്‌പോണ്‍സേഡ് ചാനല്‍' എന്ന് ആദ്യം പറയുന്നു, പിന്നീടത് 'തീവ്രവാദ സ്‌പോണ്‍സേഡ് ചാനല്‍ ' എന്നാക്കി തിരുത്തുന്നു. 'ഊച്ചാളി ജമാഅത്തെ ഇസ്ലാമിയും അവരുടെ ചാനലും പത്രവും' എന്ന് വീണ്ടും ഗര്‍ജ്ജിക്കുന്നു... എന്തരോ എന്തോ!
ബഹു മന്ത്രിയോട് ഒരഭ്യര്‍ത്ഥന മാത്രം, ഈ കേരളത്തില്‍ തീവ്രവാദികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പത്രങ്ങളും ചാനലുകളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് സര്‍ക്കാരിന് ആധികാരിക വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഷംസുദ്ദീനെപ്പോലെ അവരേയും രക്ഷപ്പെടുത്താന്‍ നോക്കരുത്.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."