നാടിന്റെ പുനര്‍നിര്‍മാണത്തിന് കൈകോര്‍ത്ത് സ്വകാര്യ ബസുകളും
തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ നിന്ന് നാടിനെ പുനര്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു ദിവസത്തെ സ്വകാര്യ ബസുകളുടെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നു. ഇന്ന് ജില്ലയിലെ 150 ബസുകള്‍ ഈ യജ്ഞത്തില്‍ പങ്കാളികളാകുമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹരിദാസ് അര്‍ച്ചന, സാബു ജനത എന്നിവര്‍ പറഞ്ഞു.
കേരളത്തിലെ 10,000ത്തോളം ബസുകളാണ് ഇന്നത്തെ കളക്ഷന്‍ നാട് പുനര്‍ നിര്‍മിക്കാനായി നല്‍കുന്നത്. ഇതിനായി പ്രത്യേക സംവിധാനങ്ങളാണ് മൂന്നാം തീയതി ഒരുക്കുന്നത്. ബസില്‍ അന്ന് ടിക്കറ്റില്ലാതെയുള്ള യാത്രയാണ് ഒരുക്കുക. യാത്രക്കാര്‍ക്ക് അവരവരുടെ കഴിവനുസരിച്ച് തുക ബസില്‍ സജ്ജീകരിച്ചിട്ടുള്ള ബക്കറ്റില്‍ നിക്ഷേപിക്കാം.
ഈ തുകയില്‍ ഒരു രൂപപോലും നഷ്ടമാകാതെ സംരക്ഷിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് പദ്ധതി. അന്നത്തെ ഡീസല്‍ ബസ് ഉടമകള്‍ തന്നെ വഹിക്കും. തൊഴിലാളികള്‍ ഭൂരിഭാഗവും അന്ന് ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ തയാറായിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഈ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ നിന്നുമാത്രം കുറഞ്ഞത് അഞ്ചു ലക്ഷത്തിലധികം രൂപ സമാഹരിക്കാനാവുമെന്നാണ് ഭാരവാഹികള്‍ പ്രതിക്ഷിക്കുന്നത്. പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂര്‍, ചിറയിന്‍കീഴ് മേഖലയില്‍ സര്‍വിസ് നടത്തുന്ന നാല്‍പതോളം ബസുകളില്‍ ബക്കറ്റ് പിരിവ് നടന്നു. ആ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."