കടലിന്റെ മക്കളോട് കേരളം കടപ്പെട്ടിരിക്കുന്നു: കെ.മോഹന്‍കുമാര്‍
വര്‍ക്കല: പ്രിയദര്‍ശിനി ആദര്‍ശ് ലൈവ് ലി മൂവ്‌മെന്റിന്റെ (പാം) ആഭിമുഖ്യത്തില്‍ ദുരന്തമേഖലയില്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കടലിന്റെ മക്കളോട് കേരളം മുഴുവന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാം ചെയര്‍മാന്‍ പി.എം ബഷീറിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ മൈതാനത്തെ വേദിയിലേക്ക് ആനയിച്ചു. പാം രക്ഷാധികാരിയും നഗരസഭാ കൗണ്‍സിലറുമായ വൈ. ഷാജി അധ്യക്ഷനായി. അഡ്വ. കെ.ആര്‍ അനില്‍കുമാര്‍, അഡ്വ. ഇ. റിഹാസ്, കെ. രഘുനാഥന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ. സലീം, എസ്. പ്രസാദ്, പള്ളിക്കല്‍ ഹസ്ബര്‍, നബീല്‍ നൗഷാദ്, വെട്ടൂര്‍ ബിനു, പി.ജെ നൈസാം, എസ്. ഹംസ, ഇടവ ജെസീഫ്, മുഹാജിരി ഷെരീഫ്, കപ്പാംവിള റിയാസ് സംസാരിച്ചു.
ദുരിതമേഖലയിലേക്ക് രണ്ടാം ഘട്ട സഹായ പദ്ധതിയായി ആയിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള വസ്ത്രങ്ങള്‍, പായകള്‍, തലയിണകള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ അഞ്ച് ട്രക്കുകളിലായി പ്രവര്‍ത്തകര്‍ കുട്ടനാട് മേഖലയിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."