ലൈംഗികാരോപണത്തില്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ്: പീഡന പരാതി തള്ളി
ന്യൂഡല്‍ഹി: ലൈംഗികാരോപണത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് സുപ്രിംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ ക്ലീന്‍ ചിറ്റ്. ആരോപണം സ്ഥാപിക്കുന്നതൊന്നും കണ്ടെ
ത്താനായില്ലെന്ന് ജസ്റ്റിസുമാരായ എസ്.എ ബോബ്്‌ദെ, ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവടങ്ങിയ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൊഗോയിക്കെതിരേ തെളിവൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും സുപ്രിംകോടതി സെക്രട്ടറി ജനറലാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. അന്വേഷണ സമിതി തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഇത് ബന്ധപ്പെട്ട എല്ലാ ജഡ്ജിമാര്‍ക്കും നല്‍കും. ഏപ്രില്‍ 19നാണ് സുപ്രിം കോടതിയിലെ മുന്‍ ജീവനക്കാരിയായ യുവതി ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചത്. തുടര്‍ന്ന് 20ന് ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് വിളിച്ച് തന്റെ ഭാഗം വിശദീകരിച്ചിരുന്നു.
ഏപ്രില്‍ 23ന് ജസ്റ്റിസ് ബോബ്്‌ദെയുടെ അധ്യക്ഷതയില്‍ ആഭ്യന്തര അന്വേഷണ സമിതിയെ നിശ്ചയിച്ചു. സമിതിയിലെ ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരേ പരാതിക്കാരി ആക്ഷേപമുന്നയിച്ചതോടെ രമണ പിന്‍മാറി. പകരം ഇന്ദു മല്‍ഹോത്രയെ സമിതിയില്‍ ഉള്‍പ്പെടുത്തി. ഏപ്രില്‍ 26, 30 തീയതികളില്‍ പരാതിക്കാരി സമിതി മുന്‍പാകെ ഹാജരായെങ്കിലും അഭിഭാഷകനെ ഒപ്പം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തിനാല്‍ സമിതിയുമായി തുടര്‍ന്ന് സഹകരിക്കില്ലെന്ന് അറിയിച്ചു.
മെയ് ഒന്നിന് ചീഫ് ജസ്റ്റിസ് സമിതി മുന്‍പാകെ ഹാജരായി. യുവതിയുടെ അസാന്നിധ്യത്തില്‍ സമിതി അന്വേഷണം തുടരുന്നതിനെ സുപ്രിം കോടതി ജഡ്ജിമാരും അഭിഭാഷകരും എതിര്‍ക്കുന്നതിനിടെയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."