ഉംറ ഏജന്റ് കബളിപ്പിച്ചതിനെ തുടര്‍ന്ന് മക്കയില്‍ കുടുങ്ങിയ 84 അംഗ മലയാളി തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ തിരികെ ലഭിച്ചു തുടങ്ങി
മക്ക: ഉംറ തീര്‍ത്ഥാടനത്തിനെത്തിയ തീര്‍ത്ഥാടകരെ മക്കയില്‍ ദുരിതത്തിലാക്കിയ ഉംറ ഏജന്റിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയും സഊദി അധികൃതര്‍ നടപടികളുമായി രംഗത്തെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഉംറ ട്രാവല്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞയാഴ്ച്ച മക്കയിലെത്തിയ 84 അംഗ മലയാളി തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവച്ചു. ഹോട്ടല്‍ തുകയും യാത്രാ ടിക്കറ്റ് തുകയും ഏജന്റ് അടക്കാതിരുന്നതോടെയാണ് മക്കയില്‍ കുടുങ്ങിയത്. ഇതോടെ, പുറത്തിറങ്ങാനോ ഹോട്ടലില്‍ താങ്ങുവാനോ സാധിക്കാതെ ദുരിതത്തിലായ തീര്‍ത്ഥാടകരുടെ ദയനീയ സ്ഥിതി പുറത്തു വന്നതിനെ തുടര്‍ന്ന് ഹജ്ജ്-ഉംറ മന്ത്രാലയം ഇടപെട്ടതോടെയാണ് നടപടികളുമായി ഉംറ സംഘത്തെയെത്തിച്ച കമ്പനി അനുകൂലമായി നിലപാടെടുക്കാന്‍ രംഗത്തെത്തിയത്.
പാലക്കാട് മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിന് കീഴില്‍ കഴിഞ്ഞ മാസം 24നു മക്കയിലെത്തിയ തീര്‍ഥാടകരാണ് കമ്പനിയുടെ നിരുത്തരവാദിത്വ പരമായ നടപടിയെ തുടര്‍ന്ന് മക്കയില്‍ കുടുങ്ങിയത്. വ്യത്യസ്ത സംഘമായാണ് തീര്‍ഥാടകരെ മക്കയിലെത്തിച്ചത്. എന്നാല്‍ ട്രാവല്‍സുമായി ബന്ധപ്പെട്ട ഒരാളും ഇവരെ മക്കയില്‍ സ്വീകരിക്കുവാനോ വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കാനോ ഉണ്ടായിരുന്നില്ല. സംഭവമറിഞ്ഞ ഹജ്ജ്, ഉംറ അധികൃതര്‍ വഞ്ചിക്കപ്പെട്ടവര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ കമ്പനിയുടെ സഊദിയിലെ ഏജന്റിനെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടു. ഇതോടെയാണ് തീര്‍ത്ഥാടക സംഘത്തിന് ആശ്വാസമായത്. ഹോട്ടലില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തിലെത്തിയവര്‍ ഇവിടെ തന്നെ തുടരുകയാണ്. ഹജ്ജ്, ഉംറ മന്ത്രാലയം ഇടപെടലിന്റെ ഫലമായി വേദനയും ചിലര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ തിരികെ ലഭിക്കുകയും ഇവരെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റുകള്‍ റദ്ദാക്കില്ലെന്ന് എംബസിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും തീര്‍ഥാടകര്‍ പറഞ്ഞു.
ബുധനാഴ്ച ആദ്യ സംഘത്തെ നാട്ടിലേക്ക് തിരിച്ചയയ്ക്കും. മദീന യാത്രക്ക് പുറപ്പെടാന്‍ ഏജന്റ് സംവിധാനമൊരുക്കാത്ത സാഹചര്യത്തില്‍ വീണ്ടും പണമടച്ച് പോകാനാണ് തീര്‍ഥാടകരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."