HOME
DETAILS
MAL
പ്രതിപക്ഷ പ്രതിഷേധം തുടരുന്നു
backup
September 17 2020 | 03:09 AM
മന്ത്രി ജലീലിന്റെ വീട്ടുമതില്‍ ചാടിക്കടക്കാന്‍ യൂത്ത് കോണ്‍. വനിതാ പ്രവര്‍ത്തകരുടെ ശ്രമം
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി ജലീലിന്റെ ഔദ്യോഗിക വസതിയുടെ മതില് ചാടിക്കടക്കാന്‍ ശ്രമിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ മാസ്ക്കറ്റ് ഹോട്ടലിനുസമീപത്തു നിന്ന് പൊലിസിനെ വെട്ടിച്ച് കരിങ്കൊടിയുമായി മന്ത്രിയുടെ വസതി ലക്ഷ്യമാക്കി ഓടുകയായിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ അപ്പോള്‍ വനിതാ പൊലിസുകാരുണ്ടായിരുന്നില്ല. സമരക്കാരെ മന്ത്രിവസതിയുടെ ഗേറ്റ് അടച്ച് പൊലിസ് തടഞ്ഞു. ഒരു പ്രവര്‍ത്തക മതിലിനു മുകളില്‍ കയറി. പൊലിസുകാര്‍ മതിലിനു താഴെയും മുകളിലുമായി കൈകള്‍ കോര്‍ത്തുനിന്ന് പ്രവര്‍ത്തകയെ തടഞ്ഞു.
ഇവര്‍ക്കു പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായെത്തി. പുരുഷ പൊലിസുകാര്‍ വനിതാപ്രവര്‍ത്തകരെ തടയരുതെന്നും ആക്രോശമുയര്‍ന്നു. ഇതിനിടയില്‍ വനിതാ പൊലിസുകാരെത്തി. പ്രവര്‍ത്തകരും വനിതാ പൊലിസുകാരും തമ്മില്‍ പിടിവലിയുണ്ടായി. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. മതിലില്‍ നിന്ന് താഴേക്കു വലിച്ചിടുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആനി പ്രസാദിന് പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ചിത്ര ദാസ്, വീണ എസ്. നായര്‍, റിജി റഷീദ്, അഖില, നീതു, വാര്‍ഡ് കൗണ്‍സിലര്‍ ഷീബ പാട്രിക്, ആനി പ്രസാദ്, അനുഷ്മ ബഷീര്‍, മിന്മിനി എന്നിവരാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."