നെല്ലായ വില്ലേജിനെ പ്രളയബാധിത വില്ലേജായി പ്രഖ്യാപിക്കണമെന്ന്
നെല്ലായ : ശക്തമായ മഴയിലും പ്രളയത്തിലും കനത്ത നാശനഷ്ടമുണ്ടായ നെല്ലായ വില്ലേജിനെ പ്രളയബാധിത വില്ലേജായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നെല്ലായ വില്ലേജ് ഓഫിസര്‍ മുഖേന ഒറ്റപ്പാലം തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി. നിരവധി വീടുകള്‍ പൂര്‍ണമായും ചില വീടുകള്‍ ഭാഗികമായും തകര്‍ന്നു. നൂറോളം വീടുകളില്‍ വെള്ളം കയറി നിരവധി പേര്‍ മാറി താമസിക്കേണ്ടി വന്നു.
ഹെക്ടര്‍ കണക്കിന് കൃഷിയും നശിച്ചു. പ്രളയത്തെ തുടര്‍ന്ന് നെല്ലായില്‍ എം.എല്‍.എ പി.കെ.ശശിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ചുരുങ്ങിയത് അഞ്ചുകോടി രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് വിലയിരുത്തിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ പ്രളയബാധിത വില്ലേജുകളുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ നെല്ലായ വില്ലേജിന്റെ പേര് ഉള്‍പ്പെട്ടില്ല.
ഇത്രയും ദുരിതപൂര്‍ണമായ അവസ്ഥയുണ്ടായിട്ടും ദുരന്ത ബാധിത വില്ലേജുകളുടെ പട്ടികയില്‍ നെല്ലായ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് ഉത്തരവാദിത്തപ്പെട്ടവരുടെ വീഴ്ചയാണെന്നും ഇതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും യു.ഡി.എഫ് നേതാക്കളായ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ മേലാടയില്‍ വാപ്പുട്ടി, കളത്തില്‍ മാന, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.എ നാസര്‍, എം.എ റസാഖ്, മാടാല മുഹമ്മദലി, പി.ടി. സന്തോഷ്, ഉനൈസ് മാരായമംഗലം, പി.കെ. ബഷീര്‍, ഹരിദാസ് എന്നിവര്‍ പറഞ്ഞു.
നേരത്തെ യു.ഡി.എഫ് മെംബര്‍മാരുടെ ആവശ്യ പ്രകാരം ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് നെല്ലായ യെ പ്രളയബാധിത വില്ലേജായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യകണ്‌ഠേന പ്രമേയം പാസാക്കി ഡി.ഡി.പിക്ക് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."