HOME
DETAILS

റമദാനിലെ പ്രവര്‍ത്തനസമയം ആറ് മണിക്കൂറിലേറെ പാടില്ല; കര്‍ശന നടപടിയുമായി തൊഴില്‍ മന്ത്രാലയം

  
backup
May 06 2019 | 17:05 PM

ramadan-working-time-not-more-six-hours-spm

ജിദ്ദ: സഊദിയില്‍ റമദാനില്‍ പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. അധിക വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യത്യസ്ത ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം മുന്‍കൂട്ടി കണ്ടാണ് മുന്നറിയിപ്പ്.

തൊഴില്‍ നിയമം ഇക്കാര്യം കര്‍ശനമായി പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ സമയക്രമം പാലിക്കാതിരിക്കുന്നത് നിയമലംഘനമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപന ജീവനക്കാര്‍ക്ക് റമദാനില്‍ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു മൂന്നു വരെയാണ് വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കുക. റമദാന്‍ 24 ന് ഈദുല്‍ഫിത്‌റ് അവധിക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ അടക്കും. പിന്നീട് ശവ്വാല്‍ എട്ടിനാണ് തുറക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  8 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago