HOME
DETAILS
MAL
ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി
backup
September 17 2020 | 03:09 AM
യു.വി ജോസിനെ പി.ആര്‍.ഡി ഡയരക്ടര്‍ സ്ഥാനത്ത് നിന്നു നീക്കി
സഞ്ജയ് എം കൗള്‍ ആഭ്യന്തര സെക്രട്ടറി
തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. പി.ആര്‍.ഡി ഡയരക്ടറും ലൈഫ് മിഷന്‍ സി.ഇ.ഒയുമായിരുന്ന യു.വി ജോസിനെ പി.ആര്‍.ഡി ഡയരക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വയംഭരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായാണ് പകരം നിയമനം. എന്നാല്‍ ജോസ് ലൈഫ് മിഷന്‍ സി.ഇ.ഒ പദവിയില്‍ തുടരും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹരികിഷോറിന് പി.ആര്‍.ഡിയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ജയ് എം കൗളിനെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് സെക്രട്ടറിയായും നിയമിച്ചു. ഇദ്ദേഹം നിലവില്‍ വഹിക്കുന്ന ചുമതലകള്‍ തുടര്‍ന്നും വഹിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കെ ബിജുവിനെ ലാന്‍ഡ് റവന്യൂ കമ്മിഷണറായി മാറ്റി നിയമിച്ചു. സ്‌പെഷല്‍ സെക്രട്ടറി (ലാന്റ് അക്വിസിഷന്‍) റവന്യൂ വകുപ്പിന്റെ അധിക ചുമതല ഇദ്ദേഹം തുടര്‍ന്നും വഹിക്കും. ലാന്‍ഡ് റവന്യൂ കമ്മിഷണറായിരുന്ന സി.എ ലതയെ ഫിഷറീസ് ഡയരക്ടറായി മാറ്റി നിയമിച്ചു. സപ്ലൈകോ മാനേജിങ് ഡയരക്ടറായിരുന്ന ബി അശോകിനെ റോഡ് സേഫ്റ്റി കമ്മിഷണറായി മാറ്റി നിയമിച്ചു.
വനം വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ആശ തോമസിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ എത്തുന്ന രാജേഷ് കുമാര്‍ സിന്‍ഹ വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. ഇന്‍ഡസ്ട്രീസ് (കാഷ്യൂ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ഗോപാലകൃഷ്ണ ഭട്ടിനെ സൈനികക്ഷേമവകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പ്രിന്റിങ് അന്റ് സ്റ്റേഷനറി വകുപ്പിന്റെ അധികചുമതലയും നല്‍കി. ഫിഷറീസ് ഡയരക്ടറായിരുന്ന എം.ജി രാജമാണിക്യത്തെ കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയരക്ടറായി മാറ്റി നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."