HOME
DETAILS

മകനെ കുരുക്കിയത് ബിനീഷ്;  മന്ത്രി ജയരാജന്‍  പാര്‍ട്ടിക്ക് പരാതി നല്‍കും 

  
backup
September 17 2020 | 03:09 AM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%a8%e0%b5%80%e0%b4%b7%e0%b5%8d
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് പരാതി നല്‍കാനൊരുങ്ങി വ്യവസായ മന്ത്രി ഇ.പി ജയരാജനും കുടുംബവും. 
സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായുള്ള ബന്ധത്തില്‍ തന്റെ മകനെ കൊണ്ടുപോയി കുരുക്കിയത് ബിനീഷാണെന്നാണ് ജയരാജന്റെ കുടുംബത്തിന്റെ ആരോപണം എന്നറിയുന്നു. ബിനീഷിനു പിന്നാലെ  സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ജയ്‌സന്റെ പേര് പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്‍ ഉന്നയിക്കുന്ന പരാതി. സ്വപ്നയ്‌ക്കൊപ്പം ജയ്‌സന്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ടത് ബിനീഷാണെന്ന് ജയരാജനും കുടുംബവും സംശയിക്കുന്നു. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ പരാതി ഉന്നയിക്കാനാണ് ജയരാജന്റെ തീരുമാനം. 
2018ലാണ് സ്വപ്നയ്ക്ക് ജയരാജന്റെ മകന്‍ പാര്‍ട്ടി നടത്തിയത്. പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നം പരിഹരിച്ചുകൊടുത്തതിന്റെ പ്രത്യുപകാരമായിരുന്നു പാര്‍ട്ടി. ബിനീഷ് മുഖേനയാണ് ജയ്‌സന്‍ സ്വപ്നയെ പരിചയപ്പെട്ടത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെയ്തതും ബിനീഷ് തന്നെയായിരുന്നു. സ്വപ്നയും ബിനീഷും ജയ്‌സനുമടക്കം ഏഴു പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വിഡിയോ ദൃശ്യങ്ങളാണ് എന്‍ഫോഴ്‌സമെന്റിന്റെ കൈയില്‍ കിട്ടിയതും ഇപ്പോള്‍ പുറത്തുവന്നതും. ഇതിലാണ് ജയരാജനും കുടുംബവും ദുരൂഹത കാണുന്നത്
ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ജയ്‌സന്റെ ഫോട്ടോ പുറത്തുവന്നത്. 2018ന് ശേഷം സ്വപ്നയുമായി ജയ്‌സന് യാതൊരു ബന്ധവുമില്ലെന്നാണ് ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നിട്ടും ഈ ചിത്രം പുറത്തുവിട്ട് തന്നെയും കുടുംബത്തെയും ബിനീഷ് ആക്ഷേപിച്ചെന്നാണ് ജയരാജന്റെ പരാതി. ഇതില്‍ ഗൂഢാലോചനയുണ്ടെന്നു പറഞ്ഞായിരിക്കും പാര്‍ട്ടിക്ക് പരാതി നല്‍കുക. ബിനീഷിന് പാര്‍ട്ടി പിന്‍ബലം നഷ്ടമാകുമെന്ന് കണ്ടാണ് തന്റെ മകനെയും ഇതില്‍ കുരുക്കിയതെന്നും ചില സംസ്ഥാന നേതാക്കളെ അദ്ദേഹം അറിയിച്ചതായാണ് വിവരം. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago