HOME
DETAILS

മണ്ണും കല്ലും അടിഞ്ഞുകൂടിയ പ്രദേശം പൂര്‍വസ്ഥിതിയിലാക്കി

  
backup
September 02 2018 | 20:09 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%82-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%95%e0%b5%82%e0%b4%9f

 

വടക്കാഞ്ചേരി: ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് 19 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും കോടി കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിയ്ക്കുകയും ചെയ്ത വടക്കാഞ്ചേരി നഗരസഭയിലെ കുറാഞ്ചേരിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാന്‍ വിവിധ വകുപ്പുകളുടെ ഊര്‍ജിത പ്രവര്‍ത്തനം. ആധുനിക കുറാഞ്ചേരി കെട്ടിപടുക്കാന്‍ ജനങ്ങളും ഒറ്റകെട്ടായി രംഗത്തിറങ്ങുമ്പോള്‍ അത് വലിയൊരു ജനകീയ മുന്നേറ്റമായി മാറുകയാണ്. ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞ നാടിനെ കെട്ടിപടുക്കാന്‍ നഗരസഭയും തെക്കുംകര പഞ്ചായത്തും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്.
നഷ്ടപ്പെട്ട അതിര്‍ത്തികള്‍ അളന്ന് തിട്ടപ്പെടുത്തി മണ്ണിട്ട് നികത്തി പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി. തകര്‍ന്ന സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടായിരുന്നു പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്. മണ്ണ് വന്ന് മൂടിയ കാനകളും, കലുങ്കുകളുമൊക്കെ വീണ്ടെടുത്തു. ഓട്ടോസ്റ്റാന്റ് പുനസ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പുതിയതായി ഭൂമി അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പല വ്യാപാര സ്ഥാപനങ്ങളും പുറമ്പോക്കിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി വിഭാഗമെത്തി സംസ്ഥാന പാതയോട് ചേര്‍ന്ന പ്രദേശത്ത് കാലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. നാളെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. എല്ലാ കാലുകളിലും വഴിവിളക്കുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജനപ്രതിനിധികളും രംഗത്തുണ്ട്. ഈയാഴ്ചയോടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  25 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago