HOME
DETAILS

പ്രളയം: വടക്കാഞ്ചേരിയില്‍ വന്‍ കൃഷിനാശം

  
backup
September 02 2018 | 20:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 

വടക്കാഞ്ചേരി: പ്രളയക്കെടുതിയെ തുടര്‍ന്ന് വടക്കാഞ്ചേരി നഗരസഭ പ്രദേശത്ത് 61 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍. പതിനൊന്നു പാടശേഖരത്തെ 375 ഏക്കര്‍ സ്ഥലത്തെ വിരിപ്പ് നെല്‍കൃഷിയും പതിനൊന്നായിരത്തോളം ചെങ്ങാലിക്കോടന്‍ നേന്ത്രവാഴയും ഇരുപത്തിഒന്ന് ഏക്കര്‍ സ്ഥലത്തെ പച്ചക്കറികളും നശിച്ചു.
കൂടാതെ തെങ്ങ്, ജാതി, കൂര്‍ക്ക, എന്നീ വിളകളേയും പ്രളയം ഗുരുതരമായി ബാധിച്ചു. നഗരസഭ വിളിച്ചുകൂട്ടിയ കര്‍ഷകരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍ നടത്തിയത്. ഓണത്തിനു മുന്‍പായി ആരംഭിക്കേണ്ട മുണ്ടകന്‍ കൃഷി തുടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുങ്ങുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു .
ഇതിനായി പ്രളയത്തെ തുടര്‍ന്ന് പാടശേഖരങ്ങളില്‍ അടിഞ്ഞുകൂടിയ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യും. നീരൊഴുക്ക് സുഗമമാക്കാന്‍ തകര്‍ന്ന ചിറകള്‍ ഉടന്‍ നന്നാക്കേണ്ടതുണ്ട് . മുണ്ടകന്‍ കൃഷി തുടങ്ങുന്നതിന് ആവശ്യമായ ട്രാക്ടറുകളുടേയും നടീല്‍ യന്ത്രങ്ങളുടേയും ലഭ്യത ഉറപ്പുവരുത്താന്‍ കൃഷി ഓഫിസര്‍മാരെ യോഗം ചുമതലപ്പെടുത്തി. തരിശിടാതെ എല്ലാ പാടശേഖരങ്ങിലും കൃഷി ഇറക്കുന്നതിനും തീരുമാനിച്ചു. ഇതിനായി കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കും. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നതിന് പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകളുടെ യോഗം വിളിക്കും.
സെപ്റ്റംബര്‍ ആറിന് ഇറിഗേഷന്‍ കമ്മിറ്റി ചേര്‍ന്ന് നടീല്‍ പ്രവൃത്തികള്‍ക്കുള്ള കലണ്ടര്‍ തയാറാക്കും. സെപ്തംബര്‍ അഞ്ച്, ആറ് തിയതികളില്‍ കര്‍ഷകരുടെ വിപുലമായ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. 5ാം തിയതി പകല്‍ രണ്ടിന് മങ്കര പള്ളി ഹാള്‍, വൈകിട്ട് 4ന് വടക്കാഞ്ചേരി കൃഷി ഭവന്‍, ആറിന് പകല്‍ രണ്ടിന് മിണാലൂര്‍ ഗ്രാമീണ വായനശാല, വൈകിട്ട് 4ന് ആര്യംപാടം പകല്‍ വീട് എന്നിവിടങ്ങളില്‍ വച്ചു നടക്കും. ആലോചനായോഗത്തില്‍ വൈസ് ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷമാരായ ലൈല നസീര്‍, എന്‍ കെ പ്രമോദ്കുമാര്‍, ജയപ്രീത മോഹന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago