HOME
DETAILS
MAL
തൃശൂര്‍ പൂരം: മാലപ്പടക്കത്തിന് അനുമതിതേടിയുള്ള ഹരജി പരിഗണിച്ചില്ല
backup
May 06 2019 | 18:05 PM
ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതിതേടി നല്കിയ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഏതെല്ലാം പടക്കങ്ങള്‍ പൊട്ടിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
പടക്കങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര ഏജന്‍സിയായ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന് (പി.ഇ.എസ്.ഒ) ആണ്. ഇതിനായി അവരെ സമീപിക്കാനും ഹരജിക്കാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്കി. ആചാരപ്രകാരം പൂരവും വെടിക്കെട്ടും നടത്താന്‍ നേരത്തെ അനുമതി നല്‍കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."