മന്ത്രി പദവിയില്‍ ജലീല്‍ കടിച്ചു തൂങ്ങരുതെന്ന് കുഞ്ഞാലിക്കുട്ടി: തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് രഹസ്യനീക്കമെന്ന് കെ.പി.എ മജീദ്
ന്യുഡല്‍ഹി: മന്ത്രി കെ.ടി ജലീല്‍ മന്ത്രി പദവിയില്‍ കടിച്ചു തൂങ്ങരുതെന്നും ഉടന്‍ രാജിവെക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ജലീലിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കെ.ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് കെ.പി.എ മജീദ് വ്യക്തമാക്കി. എന്‍.ഐ.എ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. ജലീല്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യനീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട്ടെ ചീട്ട് കൊണ്ടല്ല എ.കെ.ജി സെന്ററിലെ ചീട്ട് കൊണ്ടാണ് മന്ത്രിയായതെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരെ അന്വേഷണം വന്നപ്പോള്‍ മാത്രം പാണക്കാട് തങ്ങള്‍ പറയട്ടെ താന്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ജലീല്‍ തെറ്റ് ചെയിട്ടുണ്ടോ എന്ന് ഇടത് മുന്നണിയാണ് പറയേണ്ടത്. ഖുറാന്‍ കൊണ്ടുപോകുന്നത് കൊണ്ടാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നത് എന്ന് പറഞ്ഞ് മത പണ്ഡിതന്മാരെ കണ്ട് വിശദീകരണ കുറിപ്പ് ഇറക്കാന്‍ നിര്‍ബന്ധിക്കുകയാണ് ജലീല്‍ ഇപ്പോള്‍. എന്നാല്‍, ഖുറാന്‍ കൊണ്ടുവന്നത് കൊണ്ടല്ല, സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ജലീലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."