HOME
DETAILS

വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

  
backup
May 06 2019 | 18:05 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-4

 

വകുപ്പുതല അന്വേഷണം ആരംഭിച്ചെന്ന് മന്ത്രി


തിരുവനന്തപുരം: എറണാകുളം ചൂര്‍ണിക്കരയില്‍ നിലംനികത്താന്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കി മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വ്യാജ ഉത്തരവിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.


തൃശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ വീട്ടില്‍ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരില്‍ എറണാകുളം ചൂര്‍ണിക്കരയിലുള്ള 25 സെന്റ് സ്ഥലത്തിന്റെ തരംമാറ്റുന്നതിന് വേണ്ടിയാണ് വ്യാജ രേഖയുണ്ടാക്കിയത്.
സംശയംതോന്നിയ ചൂര്‍ണിക്കര വില്ലേജ് ഓഫിസര്‍ ലാന്‍ഡ് റവന്യൂ കമ്മിഷനറേറ്റുമായി ബന്ധപ്പെടുകയും രേഖ വ്യാജമാണെന്ന് ഉറപ്പിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കമ്മിഷനറോടും ആര്‍.ഡി.ഒയോടും ഇക്കാര്യം അന്വേഷിക്കാനും പൊലിസില്‍ പരാതി നല്‍കാനും റവന്യൂമന്ത്രി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ യു.വി ജോസ് തിരുവനന്തപുരം മ്യൂസിയം പൊലിസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.


ചൂര്‍ണിക്കരയില്‍ വ്യാജരേഖ ചമച്ച് നിലംനികത്താനുള്ള നീക്കം നടന്നതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തുന്നതിന് റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായ സംഭവങ്ങള്‍ വേറെയും നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നുള്ളതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്നത്തുനാട് വില്ലേജിലെ നിലംനികത്തല്‍ പരാതിയുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തിന് എതിരായ ഉത്തരവ് ഉണ്ടോയ സംഭവത്തില്‍ പരിശോധന നടന്നുവരികയാണ്.
2008ലെ തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമം അനുസരിച്ചേ നിലംനികത്തലിന് അനുമതി നല്‍കുകയുള്ളൂ. ഈ പരാതിയുമായി ബന്ധപ്പട്ട ഫയലുകള്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago