വെള്ളപ്പൊക്ക ദുരന്തത്തില്‍പ്പെട്ടവരുടെ കാര്‍ഷികവായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളണം: സ്വതന്ത്ര കര്‍ഷക സംഘം
ആലുവ: ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ കേരളം അനുഭവിക്കേണ്ടിവന്ന ഏറ്റവും വലിയ വെള്ളപൊക്ക ദുരന്തത്തില്‍ പെട്ടവരുടെ കാര്‍ഷികവായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറിക്കോളി മൊയ്തീന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അറുപതിനായിരത്തോളം ഹെക്ടര്‍ കൃഷിയാണ് പ്രാഥമിക വിവരം അനുസരിച്ച് നശിച്ചതായി കണക്കാക്കുന്നത്.
കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ള നഷ്ടം പതിനയ്യായിരത്തോളം കോടിയാണ് സര്‍ക്കാര്‍ ഇത് പൂര്‍ണ്ണമായി ഏറ്റെടുക്കണം . ഇത്തരം ദുരന്തങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത രാജ്യത്തെ പതിമൂന്നോളം സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ അവിടത്തെ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട് .
എന്നാല്‍ കേരളത്തിലെ കര്‍ഷകര്‍ നേരിട്ടുള്ള ഈ പ്രത്യേക സാഹചര്യങ്ങളില്‍ എങ്കിലും കര്‍ഷകരുടെ മുഴുവന്‍ വാപകളും എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. ആലുവ, പറവൂര്‍ താലൂക്കിലെ പ്രളയദുരന്ത കാര്‍ഷികമേഖലകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെങ്ങ്, കവുങ്ങ്, ജാതി, റബ്ബര്‍, എന്നീ മേഖലയിലെ കര്‍ഷകര്‍ക്കാണ് തിരിച്ച് വരാന്‍ എട്ട് വര്‍ഷത്തിലധികവും കുരുമുളക് ,വാനില ,കൊക്കോ തുടങ്ങിയവയ്ക്ക് അഞ്ചുവര്‍ഷത്തോളം വെറ്റില , ഏലം മേഖലയില്‍ ഉള്ളവര്‍ക്ക് രണ്ടു വര്‍ഷം കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ കര്‍ഷകരുടെ നഷ്ടം കണക്കാക്കുക അസാധ്യമാണ്. വിത്തും വളവും സൗജന്യമായി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകസംഘം സംസ്ഥാന, ജില്ലാ നേതാക്കളായ വി.എം അബൂബക്കര്‍, കെ.എസ് അലിക്കുഞ്ഞ് ,വി.എ. കുഞ്ഞുമുഹമ്മദ് , പി.എം ഷമീര്‍ നെല്ലിക്കുഴി , സൈദ് മറിയപടി ,സലാം കൊടിയന്‍ മുഹമ്മദാലി ശങ്കരന്‍കുഴി, സജീര്‍ തോപ്പില്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."