പ്രളയം: വീട് നിര്‍മിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി
കൊച്ചി: പ്രളയത്തെതുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നുണ്ടൈന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍. ഇക്കാര്യത്തിലും അര്‍ഹരായവരെ കണ്ടെത്തുന്നതിന് പൊതു മാനദണ്ഡം നിശ്ചയിക്കും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുന്നത്. ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. കിറ്റ് വിതരണം പൂര്‍ത്തിയായതിനു ശേഷം സംഭരണ കേന്ദ്രങ്ങളില്‍ അവശേഷിക്കുന്ന സാധനങ്ങള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. കിറ്റുകള്‍ തയാറാക്കുന്നതിന് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടക്കുന്നത്.
എല്ലാവര്‍ക്കും തുല്യമായി സാധനങ്ങള്‍ എത്തിക്കുന്നതിന് കഠിന പ്രയത്‌നമാണ് നടക്കുന്നത്. വിവിധ വകുപ്പ് ജീവനക്കാര്‍ അവധി ദിവസങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. കിറ്റുകള്‍ തയാറാക്കുന്ന ശ്രമകരമായ ജോലി അര്‍പ്പണ ബോധത്തോടെയാണ് ജീവനക്കാര്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി കിറ്റ് തയാറാക്കുന്ന ജില്ലയിലെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാക്കനാട് സിവില്‍ സ്റ്റേഷന്‍ പാക്കിങ് കേന്ദ്രത്തിലെത്തി കിറ്റുകള്‍ തയാറാക്കുന്ന ജീവനക്കാരെ അദ്ദേഹം നേരില്‍ കണ്ട് അഭിനന്ദനമറിയിച്ചു. ജില്ലാ കലകടര്‍ മുഹമ്മദ് വൈ സഫീറുള്ള, എറണാകുളം റേഞ്ച് ഐ.ജി.വിജയ് സാക്കറേ, തലശ്ശേരി സബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.ഡി.ഷീല ദേവി എന്നിവരും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."