ഹൈദറിന്റെ വിയോഗം; ആന്തമാനില്‍ സമസ്തക്ക് നഷ്ടപ്പെട്ടത് സജീവ പ്രവര്‍ത്തകനെ
ആന്തമാന്‍: ഡിലേനിപ്പൂര് മഹല്ലില്‍ താമസിക്കുന്ന കെ.ഹൈദറിന്റെ മരണം ആന്തമാനിലെ സമസ്ത പ്രവര്‍ത്തകരെ ദു:ഖത്തിലാഴ്ത്തി. കാലങ്ങളായി സമസ്തയുടേയും എസ്.വൈ.എസിന്റെയും പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന ഹൈദര്‍ അര്‍ബുധ ബാധിതനായിരുന്നു. സമസ്ത നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സഹകരണത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അവിടെ നിന്ന് തിരിച്ചെത്തി അന്തമാനിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്റ്റംബര്‍ 14നായിരുന്നു ഹൈദറിന്റെ മരണം.
കേരളത്തില്‍ നിന്ന് ആന്തമാനിലെത്തുന്ന സമസ്ത നേതാക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിന് മുന്‍പന്തിയില്‍ ഹൈദര്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസബോര്ഡില് നിന്നും വരുന്ന മുഫത്തിശുമാര്‍ക്ക് യാത്രാ താമസ സൗകര്യമൊരുക്കാനും പ്രവര്‍ത്തിച്ച ഹൈദറിന്റെ സേവനം ഓരോ പ്രവര്‍ത്തകനും ആവേശമായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്നു ഹൈദര്‍. പ്രേംനഗറില്‍ സൈദലവിയുടേയും കുഞ്ഞീമയുടേയും മകനാണ്. മാതാവും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ഹൈദര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."