റാഫേല്‍ പുനഃപരിശോധനാ ഹരജി 10ലേക്ക് മാറ്റി
ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധനാ ഹരജിയോടൊപ്പം രാഹുല്‍ ഗാന്ധിയ്ക്കെതിരായ കോടതിയലക്ഷ്യ ഹരജി ലിസ്റ്റ് ചെയ്യാത്തതിനെത്തുടര്‍ന്ന് റാഫേല്‍ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ഈ മാസം 10ലേക്ക് മാറ്റി.
രണ്ടു കേസുകളും ഒന്നായി പരിഗണിക്കുമെന്ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയുടെ കോടതിയലക്ഷ്യക്കേസ് 10ലേക്ക് ലിസ്റ്റ് ചെയ്ത രജിസ്ട്രിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതി ഹരജി മാറ്റിയത്.
കേസ് പരിഗണിക്കവെ എന്തുകൊണ്ടാണ് പുനഃപരിശോധനാ ഹരജിക്കൊപ്പം കോടതിയലക്ഷ്യക്കേസ് ഇല്ലാത്തതെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ കോടതി 10ലേക്ക് നീട്ടിവച്ചിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന് വികാസ് സിങ് കോടതിയെ അറിയിച്ചു.
രണ്ടു കേസുകളും ഒന്നിച്ച് പരിഗണിക്കാന്‍ ഉത്തരവിട്ടതായിരുന്നുവെന്നും ഇപ്പോഴത്തെ നടപടി അമ്പരപ്പുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്ന് കേസ് മെയ് 10ന് രണ്ടിന് പരിഗണിക്കാന്‍ നിശ്ചയിച്ച കോടതി അന്ന് തന്നെ വാദം തീര്‍ക്കാന്‍ ഇരുകക്ഷികളോടും ആവശ്യപ്പെട്ടു. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി പ്രശാന്ത് ഭൂഷണ് അപേക്ഷ നല്കി.
കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി.
കോടതി നോട്ടിസ് അയക്കാത്തതിനാലാണ് മറുപടി സമര്പ്പിക്കാത്തതെന്നായിരുന്നു ഇതിന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ മറുപടി. ഇതുവരെ നോട്ടിസ് അയക്കാതെ തന്നെയല്ലേ സര്‍ക്കാര്‍ മറുപടിയും രേഖകളും സമര്‍പ്പിച്ചതെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."