കുപ്രചാരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്ന് മന്ത്രി ജലീല്‍: ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രം ആയുസ്
കൊച്ചി: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യാനുള്ള തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറുണ്ടോയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സ്വകാര്യ ചാനലിനോടായിരുന്നു
മന്ത്രിയുടെ പ്രതികരണം. ആര്‍ക്കും ഒരു വേവലാതിയും വേണ്ട. കുപ്രചാരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ല. ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരു ആവലാതിയും ആശങ്കയും വേണ്ട. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോണ്‍ഗ്രസ് ബി.ജെ.പി ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുതെന്നും ജലീല്‍ വ്യക്തമാക്കി.
അതേ സമയം എന്‍.ഐ.എയ്ക്ക് മുന്‍പാകെയുള്ള മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായാണ് അറിയുന്നത്. നയതന്ത്ര പാഴ്സലായി എത്തിയ ഖുറാന്‍ ഏറ്റുവാങ്ങിയ സംഭവത്തില്‍ ചില വ്യക്തതകള്‍ക്ക് വേണ്ടിയാണ് മന്ത്രിയോട് എന്‍.ഐ.എ വിവരങ്ങള്‍ തേടിയത്. മന്ത്രിയുടെ മറുപടി ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള ഉദ്യോഗസ്ഥര്‍ വിലയിരുത്തി. അവരുടെ കൂടി അനുമതി ലഭിച്ചാലുടന്‍ ജലീല്‍ പുറത്തിറങ്ങുമെന്നും ദേശാഭിമാനി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലെന്നും എട്ടാം മണിക്കൂറിലേക്ക് കടന്നിരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന മറ്റു ചില വാര്‍ത്തകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."